ആലപ്പുഴ ഗവണ്മെന്റ് നഴ്സിങ് കോളേജില്‍ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ, പ്രായപരിധി 40 വയസ് എന്നിവയാണ് യോഗ്യത. എസ്.സി/ എസ്.ടി ഉദ്യോഗാർഥികള്‍ക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗർഥികള്‍ ഒർജിനല്‍ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11ന് ആലപ്പുഴ ഗവ. നഴ്സിങ് കോളേജില്‍ ഹാജരാകണം.
വാക്ക് ഇൻ ഇന്റർവ്യൂ
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ എല്‍.എസ്.ജി.ഡി ഡോക്ടർ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ വച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447389124, 9447270618.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവണ്മെന്റ് ഐ.ടി.ഐയില്‍ ടെക്നീഷ്യൻ മെഡിക്കല്‍ ഇലക്ട്രോണിക്സ് (ടിഎംഇ) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ (പി എസ് സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച്) ഉള്‍പ്പെടുന്ന ഉദ്യോഗാർഥികള്‍ക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് നടത്തും. എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എൻജിനീയറിങ് ഡിപ്ലോമ / ഡിഗ്രി എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികള്‍ അന്നേ ദിവസം അസല്‍ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പല്‍ മുമ്ബാകെ ഇന്റർവ്യൂവിന് ഹാജരാകണം.
പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ്
കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/ പട്ടികവർഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്കായി സെപ്റ്റംബർ 26ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ 25ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്ബ് https://forms.gle/8i4gm43JXnmF4gNv9 എന്ന ലിങ്കില്‍ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 26ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സംഗീത കോളജിന് പിന്നിലുള്ള നാഷണല്‍ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471-2332113/ 8304009409.
Rakhi Oneindia