പാമ്ബാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തില് ആഴ്ചയില് മൂന്ന് ദിവസം എന്ന ക്രമത്തില് മാസംതോറും പന്ത്രണ്ട് ദിവസത്തേക്ക് ക്ലീനിംങ്ങ് ജീവനക്കാരിയെ നിയമിക്കുന്നു.
എഴുത്തും വായനയും അറിയാവുന്ന 50 വയസ്സിന് താഴെ പ്രായമുള്ളവരാവണം. സപ്തംബര് മുതല് 6 മാസത്തേക്ക് 675/ രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പ്പര്യമുള്ളവര്, തിരിച്ചറിയല് രേഖകളും പ്രവര്ത്തിപരിചയ സര്ട്ടിഫിക്കറ്റും (നിര്ബന്ധമല്ല) വെള്ള കടലാസില് തയാറാക്കിയ അപേക്ഷയും സഹിതം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് പാമ്ബാടുംപാറ പിഎച്ച്‌സി ഓഫീസില് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കുക. പാമ്ബാടുംപാറ പ്രദേശത്തുള്ളവര്ക്കും പരിചയം ഉള്ളവര്ക്കും മുന്ഗണന. ഫോണ്: 04868 232285.
മെഡിക്കല് റസിഡന്റ് നിയമനം
ഇടുക്കി ഗവ:മെഡിക്കല് കോളേജില് വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തില് സീനിയര്, ജൂനിയര് റസിഡന്റുമാരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന് ഇന്റര്വ്യൂ സപ്തംബര് 4 ന് രാവിലെ 10.30 ന് ഇടുക്കി ഗവ: മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഓഫീസില് ആഫീസില് നടക്കും. ബന്ധപ്പെട്ട വിഷയത്തില് ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഒരുവര്ഷത്തെ ഇന്റേണ്ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് എന്നിവയാണ് സീനിയര് റസിഡന്റ് തസ്തികയിലേക്കുളള യോഗ്യത. എം.ബി.ബി.എസ്, ഒരുവര്ഷത്തെ ഇന്റേണ്ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് എന്നിവയാണ് ജൂനിയര് റസിഡന്റ് തസ്തികയിലേക്കുളള യോഗ്യത. യോഗ്യരായ ഉദ്യോഗാര്ത്ഥികള് എസ്.എസ്.എല്.സി സര്ട്ടിഫിക്കറ്റ്. പ്ലസ് ടു സര്ട്ടിഫിക്കറ്റ്. മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്പ്പും, തിരിച്ചറിയല്രേഖകളും (ആധാര്/പാന്കാര്ഡ്) സഹിതം ഹാജരാവുക.
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം സര്ക്കാര് വനിതാ കോളേജില് ഹോം സയന്സ് വിഭാഗത്തില് ഗസ്റ്റ് അധ്യാപക നിയമനത്തിന് സെപ്റ്റംബര് 6ന് രാവിലെ 10.30ന് ഇന്റര്വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്മാരുടെ മേഖല ഓഫീസുകളില് ഗസ്റ്റ് ലക്ചറര്മാരുടെ പാനലില് പേര് രജിസ്റ്റര് ചെയ്തിട്ടുള്ളവര് യോഗ്യത, ജനനത്തീയതി, മുന്പരിചയം എന്നിവ തെളിയിക്കുന്ന അസല് സര്ട്ടിഫിക്കറ്റുകള്, മേഖലാ ഓഫീസില് രജിസ്റ്റര് ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള് എന്നിവ സഹിതം പ്രിന്സിപ്പലിന്റെ ചേംബറില് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ ജില്ലാ മിഷന്റെ ഭാഗമായി ഇരിക്കൂര് ബ്ലോക്കില് പുതുതായി നടപ്പിലാക്കുന്ന സ്റ്റാര്ട്ടപ്പ് വില്ലേജ് എന്റര്പ്രണര്ഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തില് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഇരിക്കൂര് ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില് സ്ഥിര താമസമുള്ളവരാവണം. ബി കോം, ടാലി സോഫ്റ്റ്വെയര് ഉപയോഗിക്കാനുള്ള കഴിവ്, കമ്ബ്യൂട്ടര് പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത, കുടുംബശ്രീ അംഗങ്ങള്ക്കും, കുടുംബശ്രീ കുടുംബാംഗങ്ങള്ക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്ക്കും മാത്രമാണ് അവസരം. 18 വയസ്സ് മുതല് 35 വയസ്സ് വരെയാണ് പ്രായ പരിധി. വെള്ളക്കടലാസില് തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പും സി ഡി എസ് ചെയര്പേഴ്സന്മാരുടെ സാക്ഷ്യപത്രം ഉള്പ്പെടെ സെപ്റ്റംബര് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്ബായി ജില്ലാ കോ ഓര്ഡിനേറ്റര്, കുടുംബശ്രീ ജില്ലാ മിഷന്, ബി എസ് എന് എല് ഭവന് മൂന്നാം നില, കണ്ണൂര് എന്ന വിലാസത്തില് സമര്പ്പിക്കണം. ഫോണ് : 0497 270080