കേരള സര്ക്കാര് മുഖേന ജപ്പാനിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. വിദേശ റിക്രൂട്ട്മെന്റില് കേരള സര്ക്കാരിന്റെ വിശ്വസ്ത സ്ഥാപനമായ ഒഡാപെക് മുഖേനയാണ് പുതിയ നിയമനം നടക്കുന്നത്.
സെമികണ്ടക്ടര് എഞ്ചിനീയര്, ഓട്ടോ മൊബൈല് സര്വ്വീസ് ആന്റ് കസ്റ്റമര് സപ്പോര്ട്ട്, ഓട്ടോമോട്ടീവ് ടെക്നീഷ്യന്, കെയര് ഗിവേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് ഒഡാപെക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവര് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് നവംബര് 25 ന് മുന്പായി അപേക്ഷിക്കുക.
തസ്തിക & ഒഴിവ്
കേരള സര്ക്കാരിന് കീഴില് ജപ്പാനിലേക്ക് ടെക്നീഷ്യന് റിക്രൂട്ട്മെന്റ്. സെമികണ്ടക്ടര് എഞ്ചിനീയര് പോസ്റ്റിലേക്കാണ് നിയമനം. 30 ഒഴിവുകളുണ്ട്.
യോഗ്യത/ പ്രായം/ ശമ്ബളം
സെമികണ്ടക്ടര് എഞ്ചിനീയര്
പരമാവധി പ്രായപരിധി 35 വയസ്. മെക്കാനിക്കല് എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല് ആന്ഡ് ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, കെമിക്കല് എഞ്ചിനീയറിംഗ്, മെറ്റീരിയല്സ് എഞ്ചിനീയറിംഗ് അല്ലെങ്കില് അനുബന്ധ എഞ്ചിനീയറിംഗ് മേഖലകളില് ബിരുദമുള്ളവര്ക്ക് അപേക്ഷിക്കാം. 212000 ജാപ്പനീസ് യെന് ആണ് ശമ്ബളം. അതായത് 1.15 ലക്ഷം ഇന്ത്യന് രൂപ.
ഓട്ടോ മൊബൈല് സര്വ്വീസ് ആന്ഡ് കസ്റ്റമര് സപ്പോര്ട്ട്
ആകെ 20 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്.
ഇന്ത്യയിലോ ആഗോളതലത്തിലോ ഉള്ള ഒരു അംഗീകൃത കോളേജില് നിന്നോ യൂണിവേഴ്സിറ്റിയില് നിന്നോ ഓട്ടോമൊബൈല് മെയിന്റനന്സില് ബിരുദം അല്ലെങ്കില് എഞ്ചിനീയറിംഗ് ബിരുദം.മെക്കാനിക്കല് എഞ്ചിനീയറിംഗ്, പ്രിസിഷന് മെഷിനറി, കണ്സ്ട്രക്ഷന് മെഷിനറി, മെക്കാനിക്കല് ഇലക്‌ട്രിക്കല് എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് മെയിന്റനന്സ് എന്നിവയില് നിന്ന എഞ്ചിനീയറിങ് ബിരുദം. ശമ്ബളം 200000 ജാപ്പനീസ് യെന്.
ഓട്ടോമോട്ടീവ് ടെക്നീഷ്യന് ഓട്ടോമോട്ടീവ് ടെക്നീഷ്യന്
തസ്തികയില് 25 ഒഴിവുകളാണുള്ളത്.
ഇന്ത്യയിലോ ആഗോളതലത്തിലോ ഉള്ള ഒരു അംഗീകൃത കോളേജില് നിന്നോ യൂണിവേഴ്സിറ്റിയില് നിന്നോ ഓട്ടോമൊബൈല് മെയിന്റനന്സില് ബിരുദം അല്ലെങ്കില് എഞ്ചിനീയറിംഗ് ബിരുദം, മെക്കാനിക്കല് എഞ്ചിനീയറിംഗ്, പ്രിസിഷന് മെഷിനറി, കണ്സ്ട്രക്ഷന് മെഷിനറി, മെക്കാനിക്കല് ഇലക്‌ട്രിക്കല് എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കല് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്സ്, ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ് മെയിന്റനന്സ് എന്നിവയില് നിന്ന് ബിരുദം / എഞ്ചിനീയര്. ഓട്ടോമോട്ടീവ് രംഗത്ത് പ്രവര്ത്തിച്ചവര്ക്ക് മുന്ഗണന ലഭിക്കും. ശമ്ബളം: 205000 ജാപ്പനീസ് യെന്.
മറ്റു നിര്ദേശങ്ങള്
ഉദ്യോഗാര്ഥികള് ജപ്പാനീസ് ഭാഷയില് പരിജ്ഞാനം വേണം. ജപ്പാനീസ് ഭാഷ പരീക്ഷ N4 ലെവല് പാസാവണം. 2025 ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായിരിക്കും നിയമനം ഉണ്ടാവുക.
അപേക്ഷ
ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന ഒഡാപെക് വെബ്സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. ശേഷം വിശദമായ സിവിയും, അനുബന്ധ ഡോക്യുമെന്റുകളും japan@odepc.in എന്ന മെയില് ഐഡിയിലേക്ക് അയക്കുക. സബ്ജക്‌ട് ലൈനില് Semiconductor Engineer to Japan എന്ന് രേഖപ്പെടുത്തണം.
വെബ്സൈറ്റ് : Click
Job opportunities in Japan through Government of Kerala Can get a salary of lakhs