ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ
ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) യില് ഒഴിവുള്ള 63 തസ്തികകളിലേക്ക് നിയമനം നടക്കുന്നു.
എക്സിക്യൂട്ടീവ് ഡയറക്ടര്, ജനറല് മാനേജര്, അഡീഷണല് ജനറല് മാനേജര്, ഡെപ്യൂട്ടി ജനറല് മാനേജര്, ചീഫ് മാനേജര്, സീനിയര് മാനേജര്, മാനേജര് തസ്തികകളിലാണ് നിയമനം.
55 വയസിനുള്ളില് പ്രായമുള്ളവര്ക്കാണ് അവസരം. നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. 1000 രൂപ അപേക്ഷ ഫീസുണ്ട്. ഫെബ്രുവരി 07നകം ഓണ്ലൈന് അപേക്ഷ നല്കണം. വിശദമായ വിജ്ഞാപനത്തിനും, അപേക്ഷ നല്കുന്നതിനുമായി www.ireda.in സന്ദര്ശിക്കുക.
2. കസ്റ്റംസ് മറൈന് വിങ്ങില് ഒഴിവ്
കസ്റ്റംസ് മറൈന് വിങ്ങില് ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോവയിലെ കസ്റ്റംസ് കമ്മീഷണര് ഓഫീസിലേക്കാണ് നിയമനം നടക്കുക. ആകെ 14 ഒഴിവുകളാണുള്ളത്.
സീമാന് 8, ഗ്രീസര് 3, ട്രേഡ്സ്മാന് 1, ടിന്ഡല് 1, എഞ്ചിന് ഡ്രൈവര് 1 എന്നിങ്ങനെയാണ് ഒഴിവുകള്.
സീമാന്, ഗ്രീസര് തസ്തികകളില് 18 മുതല് 25 വയസ് വരെയാണ് പ്രായപരിധി. മറ്റ് തസ്തികകളില് 18നും 35നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷികക്കാം.
വിശദവിവരങ്ങളും, അപേക്ഷ ഫോമിന്റെ മാതൃകയും ല് ലഭിക്കും. അപേക്ഷ നല്കേണ്ട അവസാന തീയതി ഫെബ്രുവരി 28.
3. എച്ച് എല് എല് ലൈഫ് കെയര്
എച്ച്‌എല്എല് ലൈഫ് കെയര് ലിമിറ്റഡില് കരാര് നിയമനം. സീനിയര് ലാബ് ടെക്നീഷ്യന്, ലാബ് ടെക്നീഷ്യന്, ജൂനിയര് ലാബ് ടെക്നീഷ്യന്, റേഡിയോഗ്രാഫര്, എംആര് െഎ, ക്വാളിറ്റി ഓഫീസര്(ഇമേജിങ്), മൈക്രോബയോളജിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്.
37 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. ജനുവരി 21 മുതല് 23 വരെയുള്ള തീയതികളില് നടക്കുന്ന അഭിമുഖത്തില് രാവിലെ 10ന് റിപ്പോര്ട്ട് ചെയ്യണം. വെബ്സൈറ്റ്: http://www.lifecarehll.com