Wednesday, May 21, 2025

ഇന്ത്യന്‍ ആര്‍മിയില്‍ ടിജിസി റിക്രൂട്ട്‌മെന്റ്; അപേക്ഷ മെയ് 29 വരെ

ഇന്ത്യന്‍ ആര്‍മിയില്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കായി ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ആരംഭിക്കുന്ന 142ാമത് കോഴ്‌സിലേക്കാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മെയ് 29ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഇന്ത്യന്‍ ആര്‍മിയില്‍ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കമ്മീഷന്‍ഡ് ഓഫീസര്‍ നിയമനം.

പ്രായപരിധി

20 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 1999 ജനുവരി 02നും 2006 ജനുവരി 01നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്രായം 2026 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ഥികളായിരിക്കണം.

എഞ്ചിനീയറിങ് കോഴ്‌സ് കഴിഞ്ഞവരോ, ഫൈനല്‍ ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

Candidates studying in the final year of engineering degree course should be able to submit proof of passing Engineering Degree Examination alongwith marksheets of all semesters/years by 01 Jan 2026 and produce the Engineering Degree Certificate within 12 weeks from the date of commencement of training at Indian Military Academy (IMA). Such candidates will be inducted on Additional Bond Basis for recovery of the cost of training at Indian Military Academy (IMA) as notified from time to time as well as stipend and pay & allowances paid, in case they fail to produce the requisite degree certificate

ട്രെയിനിങ് സമയത്ത് അംഗീകൃത സ്റ്റൈപ്പന്റ് ലഭിക്കും. ഐഎംഎ ഡെഹ്‌റാഡൂണിന്റെ നിബന്ധനകള്‍ക്ക് ബാധകമായിരിക്കും സ്റ്റൈപ്പന്റ് നിശ്ചയിക്കുക.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ മുഖേന വണ്‍ ടൈം രജിസ്റ്റര്‍ ചെയ്യുക. അപേക്ഷകള്‍ മെയ് 29 വരെ സ്വീകരിക്കും. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: വിജ്ഞാപനം: click

Indian Army has invited applications from engineering graduates for the Technical Graduate Course. Admission is for the 142nd course starting at the Indian Military Academy, Dehradun.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular