വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐ.ഐ.ടി ബോംബെ. ഒഴിവുകള്‍ താത്കാലികമാണ്. ഐ.ഐ.ടി ബോംബെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 9 വരെ അപേക്ഷിക്കാം- https://www.iitb.ac.in/
ഒഴിവുകള്‍ ഇങ്ങനെ
1) ജൂനിയര്‍ ട്രെയ്‌ന്ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ആര്‍ട്ട്):ബാച്ച്‌ലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് (ബിഎഫ്‌എ) അല്ലെങ്കില്‍ ബാച്ച്‌ലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്ട്‌സ് (ബിവിഎ) ആണ് യോഗ്യത. 32 വയസ്സാണ് പ്രായപരിധി.
2) ടെക്‌നിക്കല്‍ ഓഫീസര്‍ (സ്‌കെയില്‍ l):ഫിസിക്‌സില്‍ എം.എസ് സിയോ അല്ലെങ്കില്‍ അനുബന്ധ മേഖലകളോ ആണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി
3) പ്രൈമറി ടീച്ചര്‍ (ഗ്രേഡ് l) ഇംഗ്ലീഷ്/മറാത്തി:50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി. 32 വയസ്സാണ് പ്രായപരിധി.
4) ടെക്‌നിക്കല്‍ സൂപ്രണ്ട് (ബാക്ക്‌ലോഗ് വേക്കന്‍സി):ബോട്ടണിയിലോ കെമിസ്ട്രിയിലോ ഇലക്‌ട്രോണിക്‌സിലോ ബി.ടെക്ക്/ബി.ഇ/ എം.എസ്‌സി. 32 വയസ്സാണ് പ്രായപരിധി.
5) സ്റ്റുഡന്റ് കൗണ്‍സലര്‍ (സ്‌കെയില്‍ l):50 ശതമാനം മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി. 40 വയസ്സാണ് പ്രായപരിധി.
6) ജൂനിയര്‍ ട്രെയ്‌ന്ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (മ്യൂസിക്/ ഹിന്ദി/ സയന്‍സ്):അനുബന്ധ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം. 32 വയസ്സാണ് പ്രായപരിധി.