ഇടുക്കി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ വെച്ച് മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 2449 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക. ഫെബ്രുവരി 15നാണ് മേള.
പ്രായപരിധി
18 വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. 45 വയസ് കഴിഞ്ഞവര്‍ കമ്ബനി ഡീറ്റെയില്‍സ് കൃത്യമായി വായിച്ച് മനസിലാക്കുക.
ഒഴിവുകള്‍
എംബിഎ, ഡിഫാം, ഫാര്‍മസി, BAMS, പഞ്ചകര്‍മ്മ കോഴ്‌സ്, അക്കൗണ്ടന്റ് , ഡ്രൈവര്‍, കസ്റ്റമര്‍ സര്‍വീസ്, ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ്മാന്‍, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, മാനേജര്‍, ഓഫീസ് അസിസ്റ്റന്റ്, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ട്രെയിനര്‍, ആയൂര്‍വേദ ഡോക്ടര്‍, ബ്രാഞ്ച് മാനേജര്‍, ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍, ടെലി കോളര്‍, സര്‍വീസ് എഞ്ചിനീയര്‍, ഇന്‍സ്ട്രക്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സ്‌പേര്‍ട്ട് തുടങ്ങി നിരവധി തസ്തികകളില്‍ നിയമനം നടക്കും.
കേരളത്തിലെ പ്രമുഖരായ 30ഓളം സ്വകാര്യ കമ്ബനികള്‍ മേളയില്‍ പങ്കെടുക്കും. ഏകദേശം 2449 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, മെഡ്പ്ലസ്, ട്രിനിറ്റി സ്‌കില്‍ വര്‍ക്‌സ്, ഭാരതി എയര്‍ടെല്‍, വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ്, ടെസ് ല ഗ്രൂപ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, ഇസാഫ് ബാങ്ക്, ലൈഫ് കെയര്‍, എല്‍ ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ്, മയൂരി ഫര്‍ണിച്ചര്‍, ആയൂര്‍ കെയര്‍, നിപ്പോണ്‍ ടൊയോട്ട, ജിടെക്, പോപ്പുലര്‍ മോട്ടോഴ്‌സ്, ഐ ക്യൂ ബിസിനസ് ഹബ്, ഗ്യാലക്‌സി അസോസിയേറ്റ്‌സ്, യുണൈറ്റഡ് പെരിഫെറല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും.
യോഗ്യത
പത്താം ക്ലാസ് മുതല്‍ പിജി, ഡിപ്ലോമ, ഐടി ഐ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഓരോ തസ്തികകളിലേക്കുമുള്ള പ്രത്യേകം യോഗ്യതകളാണുള്ളത്.
സ്ഥലം
ഫെബ്രുവരി 15/2025ന് രാവിലെ 9.30 മുതല്‍ മേള ആരംഭിക്കും. ഇടുക്കി തൊടുപുഴ ന്യൂമാന്‍ കോളജിലാണ് മേള നടക്കുന്നത്. ഇന്റര്‍വ്യൂ അന്ന് തന്നെ നടക്കും. താല്‍പര്യമുള്ളവര്‍ വിശദമായ സിവി അടക്കം അന്നേദിവസം രാവിലെ 9.30ക്ക് മുന്‍പായി സ്ഥലത്ത് എത്തണം. അതിന് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
രജിസ്‌ട്രേഷന്‍: click
വിജ്ഞാപനം: click
job under District Employment Exchange Interview for 2449 Vacancies