Wednesday, May 21, 2025

സ്പെല്ലിങ് മിസ്റ്റേക്ക്, ഗ്രാമർ മിസ്റ്റേക്ക് ഒന്നും പേടിക്കേണ്ട, ഈ ആപ്പുണ്ടെങ്കിൽ ധൈര്യമായി ഇംഗ്ലീഷിൽ എന്തും ടൈപ്പ് ചെയ്യാം…

ആധുനികയുഗത്തിൽ നമ്മൾ മിക്ക സമയവും ചെലവഴിക്കുന്നത് വെബ് ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ പോസ്റ്റുകൾ എഴുതാനും മെസ്സേജുകൾ അയക്കാനും ആണ്; എന്നാൽ, ഇതിനായി നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ ഇംഗ്ലീഷ് പൂർണ്ണമായും ശരിയാണെന്ന് ഉറപ്പാണോ? 

ഇംഗ്ലീഷ് ടൈപ്പ് ചെയ്യാൻ മിക്കവർക്കും ഒരു കോൺഫിഡൻസ് കുറവ് കാണും. സ്പെല്ലിങ് തെറ്റാകുമോ ? ഗ്രാമർ മിസ്റ്റേക്ക് വരുമോ? എന്നിങ്ങനെ നൂറായിരം സംശയങ്ങൾ ആയിരിക്കും. വ്യാകരണപരമായി ഇത് പരിശോധിക്കുകയും അത് പരിഹരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്ന ഒരാളുണ്ടെങ്കിൽ വളരെ സന്തോഷം അല്ലേ. നിങ്ങളുടെ ഫോണിൽ ഒരു കീ ബോർഡ് ഇൻസ്റ്റാൾ ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.

ആപ്പിന്റെ പേരാണ് ഗ്രാമർലി. ഇംഗ്ലീഷിൽ മെസ്സേജുകൾ, ലേഖനങ്ങൾ, മറ്റു കൃതികൾ എഴുതുമ്പോൾ ഗ്രാമർ, സ്പെല്ലിങ് മിസ്റ്റേക്ക് ഒക്കെ കറക്റ്റ് ചെയ്യുന്ന ഒരു അടിപൊളി ടൂൾ ആണിത്. ഗൂഗിൾ ക്രോം പോലുള്ള ബ്രൗസറുകളിൽ ഏക്സ്‌റ്റെൻഷനുകളും ലഭ്യമാണ്. ഇത് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ കയറുന്ന വെബ്സൈറ്റുകളിലും വാട്സ്ആപ്പ്, മെസ്സഞ്ചർ, ഫേസ്ബുക്ക് പോലുള്ള ആപ്പുകളിലും എല്ലാം ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ വരുന്ന സ്പെല്ലിങ് മിസ്റ്റേക്ക്, ഗ്രാമർ എന്നിവയെല്ലാം ഗ്രാമർലി കറക്റ്റ് ചെയ്തു തരുന്നു.

ഇനി മുതൽ ഇംഗ്ലീഷിൽ മെസ്സേജ് അയക്കുമ്പോഴും ഇ മെയിൽ അയക്കുമ്പോഴുമൊക്കെ സ്പെല്ലിങ് തെറ്റും ഗ്രാമർ തെറ്റും എന്നുള്ള പേടി വേണ്ട.

നിങ്ങൾ ഗ്രാമർലി കീബോർഡ് ഉപയോഗിച്ച് ടൈപ്പുചെയ്യുമ്പോഴെല്ലാം, നിങ്ങളുടെ എഴുത്ത് പരിശോധിക്കുകയും നിങ്ങളുടെ സന്ദേശം വ്യക്തവും ഫലപ്രദവും തെറ്റില്ലാത്തതുമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. തെറ്റുണ്ടെങ്കിൽ അത് നിങ്ങൾക്ക് കാണിച്ചു തരികയും ചെയ്യും. നിങ്ങൾ എഴുതുന്ന എവിടെയും പ്രവർത്തിക്കുന്ന ഒരു റൈറ്റിംഗ് അസിസ്റ്റന്റായി കീബോർഡ് ഉപയോഗിക്കുവാനായി സാധിക്കും.

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ അറിയാനും വെബ്സൈറ്റ് സന്ദർശിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

Mistake-Free Writing
– Sophisticated grammar checker
– Contextual spelling checker
– Advanced punctuation correction
– Vocabulary enhancements

Works Everywhere
– Keyboard integrates smoothly with all apps
– Easy to set up

Improve Your Skills
– See short, clear explanations for every correction
– Helps you understand your mistakes and avoid them in the future

ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ അറിയാനും വെബ്സൈറ്റ് സന്ദർശിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular