കേന്ദ്ര സർക്കാരിന്റെ ലിസ്റ്റഡ് പ്രീമിയർ മിനിരത്ന ഷെഡ്യൂള്‍ ‘എ’ കമ്ബനിയായ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (CSL) ല്‍ അവസരം.
ക്രെയിൻ ഓപ്പറേറ്റർ, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ ഏഴ് ഒഴിവുകളാണുള്ളത്. വർക്ക്മെൻ വിഭാഗത്തില്‍ മുൻ സൈനികർക്കായാണ് ഈ റിക്രൂട്ട്മെന്റ്. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 6 ആണ്.
ക്രെയിൻ ഓപ്പറേറ്റർ (ഡീസല്‍): 6 ഒഴിവുകള്‍
യോഗ്യത: SSLC പാസായിരിക്കണം. ഫിറ്റർ അല്ലെങ്കില്‍ മെക്കാനിക് ട്രേഡില്‍ ITI (നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്) ഉള്ളവർ.
ശമ്ബളം: 22,500 മുതല്‍ 73,750 വരെ.
സ്റ്റാഫ് കാർ ഡ്രൈവർ: 1 ഒഴിവ്
യോഗ്യത: SSLC പാസായിരിക്കണം. സാധുവായ ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പൊതുമേഖല/സ്വകാര്യ മേഖലയില്‍ മൂന്ന് വർഷം ഡ്രൈവിംഗ് പരിചയം ആവശ്യം.
ശമ്ബളം: 21,300 മുതല്‍ 69,840 വരെ.
അപേക്ഷ
ഓണ്‍ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ, ഉദ്യോഗാർത്ഥികള്‍ 400 രൂപ അപേക്ഷ ഫീസായി അടക്കുകയും വേണം. (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഡിജിറ്റല്‍ വാലറ്റ് എന്നിവ വഴി മാത്രം അടയ്ക്കാം. റീഫണ്ട് ഇല്ല). വിശദ വിവരങ്ങള്‍ക്ക് കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Kochi Shipyard Limited (CSL), a premier Central Government PSU, is recruiting for Crane Operators and Staff Car Drivers. If you’ve passed 10th grade and have an ITI certificate (for Crane Operator) or driving experience (for Staff Car Driver), this is your chance! Apply before May 6. Attractive salary (₹21,300 – ₹73,750/month) and job security. Limited vacancies—act fast