കേ രള മഹിള സമഖ്യ സൊസൈറ്റിക്ക് കീഴില് കണ്ണൂര് ജില്ലയില് ജോലി നേടാന് അവസരം. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില് വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര് ജില്ലയില് പ്രവര്ത്തിക്കുന്ന എന്ട്രി ഹോം ഫോര് ഗേള്സിലേക്കാണ് വിവിധ പോസ്റ്റുകളില് ജോലിക്കാരെ നിയമിക്കുന്നത്.
ഹോം മാനേജര്, കെയര് ടേക്കര് എന്നീ തസ്തികകളിലേക്ക് താല്ക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാര്ഥികള്ക്ക് നേരിട്ട് ഇന്റര്വ്യൂവില് പങ്കെടുക്കാം.
തസ്തിക& ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില് വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂര് ജില്ലയില് പ്രവര്ത്തിക്കുന്ന എന്ട്രി ഹോം ഫോര് ഗേള്സില് ഹോം മാനേജര്, കെയര് ടേക്കര് നിയമനം.
യോഗ്യത
കെയര് ടേക്കര്
പ്ലസ് ടു വിജയം.
25 വയസ് കഴിഞ്ഞവര്ക്കാണ് അവസരം. 30 മുതല് 45 വയസിനടിയില് പ്രായമുള്ളവര്ക്ക് മുന്ഗണനയുണ്ട്.
ഹോം മാനേജര്
എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി / എം.എ സൈക്കോളജി/ എം.എസ്.സി സൈക്കോളജി.
തൊഴില് വാര്ത്തകള് ടെലിഗ്രാമില്‍ ലഭിക്കാന് ജോയിന് ചെയ്യുക
ശമ്ബളം
കെയര് ടേക്കര്: 12,000 രൂപ.
ഹോം മാനേജര് : 22,500 രൂപ.
ഇന്റര്വ്യൂ
രണ്ട് പോസ്റ്റുകളിലും സ്ത്രീ ഉദ്യോഗാര്ഥികള്ക്കാണ് അപേക്ഷിക്കാനാവുക. നിര്ദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാര്ഥികള് വെള്ള പേപ്പറില് തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പ് സഹിതം 2024 ഒക്ടോബര് 22 ന് രാവിലെ 11 മണിക്ക് കണ്ണൂര് കളക്ടറേറ്റ് ഓഡിറ്റോറിയത്തില് വച്ച് നടക്കുന്ന ഇന്റര്വ്യൂവിന് ഹാജരാകണം.
കൂടുതല് വിവരങ്ങള്ക്ക്: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം,
ഫോണ്: 0471 – 2348666. ഇമെയില്: keralasamakhya@gmail.com. വെബ്സൈറ്റ്: http://www.keralasamakhya.org.