Thursday, November 21, 2024

ജര്‍മ്മനിയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്; നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം

നോ ര്ക്ക റൂട്ട്സിന് കീഴില് ജര്മ്മനിയിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന പദ്ധതിയാണ് ട്രിപ്പിള് വിന് പദ്ധതി.

ഇതിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്മ്മനിയിലെ നഴ്സിങ് ഹോമുകളിലേക്ക് നഴ്സുമാര്ക്കായി സ്പെഷ്യല് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചിരുന്നു. മുന്പ് വിളിച്ച അപേക്ഷയ്ക്ക് പേരുനല്കാന് സാധിക്കാതിരുന്നവര്ക്കായി വീണ്ടുമൊരു അവസരം തുറന്നിരിക്കുകയാണ് നോര്ക്കയിപ്പോള്. ഒഴിവുള്ള ചില സ്ലോട്ടുകളിലേക്ക് സ്പോട്ട് രജിസ്ട്രേഷനാണ് നടക്കുക.

നോര്ക്കയുടെ കോഴിക്കോടുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ (എന്.ഐ.എഫ്.എല്) കോഴിക്കോടും, തിരുവനന്തപുരത്തുമുള്ള ഓഫീസുകളില് വെച്ച്‌ നേരിട്ട് രജിസ്ട്രേഷന് നടക്കുന്നു. നവംബര് 1, 4 തീയതികളിലാണ് രജിസ്ട്രേഷന്.

യോഗ്യത

നഴ്സിങ്ങില് ബി.എസ്.സി/ പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും, മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സിവി, പാസ്പോര്ട്ട്, ജര്മ്മന് ഭാഷായോഗ്യത (ഓപ്ഷണല്), നഴ്സിങ് രജിസ്ട്രേഷന്, വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള്, എക്സ്പീരിയന്സ് ഉള്പ്പെടെയുള്ള മറ്റ് അവശ്യരേഖകള് എന്നിവ ആവശ്യമാണ്. മുന്പ് അപേക്ഷ നല്കിയവരില് നിന്നും തിരഞ്ഞെടുത്തവര്ക്കുള്ള സര്ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതോടൊപ്പം നടക്കും.

വയോജന പരിചരണം/ പാലിയേറ്റീവ് കെയര്/ ജറിയാട്രിക് എന്നിവയില് 2 വര്ഷം പ്രവൃത്തി പരിചയമുള്ളവര്ക്കും, ജര്മ്മന് ഭാഷയില് ബി1, ബി2 യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്ഗണന ലഭിക്കും. 38 വയസാണ് പ്രായപരിധി.

സ്പോട്ട് രജിസ്ട്രേഷന്

നോര്ക്ക ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ കോഴിക്കോട് സെന്ററില് നവംബര് 1നും, തിരുവനന്തപുരത്തുള്ള സെന്ററില് നവംബര് 4നും രജിസ്ട്രേഷന്. ഉദ്യോഗാര്ഥികള് രാവിലെ 10ന് മുന്പായി സ്ഥലത്തെത്തണം.

കോഴിക്കോട് വിലാസം: സി.എം. മാത്യൂസണ്സ് ടവര്, രാം മോഹന് റോഡ്.

തിരുവനന്തപുരം: മേട്ടുക്കട ജംഗ്ഷന്, തൈക്കാട്.

ട്രിപ്പിള് വിന് പദ്ധതി പ്രകാരമുള്ള അഭിമുഖം 2024 നവംബര് 13 മുതല് 21 വരെ തിരുവനന്തപുരത്ത് നടക്കും. നോര്ക്ക റൂട്ട്സും, ജര്മ്മന് ഫെഡറല് എംപ്ലോയിമെന്റ് ഏജന്സിയും ജര്മ്മന് ഏജന്സി ഫോര് ഇന്റര്നാഷണല് കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധിതിയാണ് ട്രിപ്പിള് വിന്.

കൂടുതല് വിവരങ്ങള്ക്ക്: http://www.norkaroots.org, http://www.nifl.norkaroots.org സന്ദര്ശിക്കുക.

Nursing Recruitment to Germany Spot registration for NorKa Triple Win program

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular