കേരള സര്ക്കാര് സ്ഥാപനമായ ഒഡാപെകിന് കീഴില് ജര്മ്മനിയിലേക്ക് പുതിയ റിക്രൂട്ട്മെന്റ്. നഴ്സിങ് പൂര്ത്തിയാക്കിയ ഉദ്യോഗാര്ഥികള്ക്കായാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുന്നത്.
ജര്മ്മനിയിലെ വിവിധ ആശുപത്രികള്, ആരോഗ്യ കേന്ദ്രങ്ങള്, വൃദ്ധസദനങ്ങള് എന്നിവിടങ്ങളിലായിരിക്കും നിയമനം നടക്കുന്നത്. മൂന്ന് വര്ഷത്തേക്ക് കരാര് നിയമനമാണ് നടക്കുക.
യോഗ്യത
നഴ്സിങ്ങില് ഡിപ്ലോമ അല്ലെങ്കില് ബാച്ചിലേഴ്്സ ബിരുദം.
കുറഞ്ഞത് രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി
40 വയസില് കൂടരുത്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 2400- 4000 യൂറോയാണ് ശമ്ബളം. (3.70 ലക്ഷം രൂപ).
ശ്രദ്ധിക്കുക,
മൂന്ന് വര്ഷത്തേക്കുള്ള കരാര് നിയമനമാണ് നടക്കുക. ആഴ്ച്ചയില് 38.5 മണിക്കൂറോളം ജോലി ചെയ്യണം. ചില സമയങ്ങളില് ഇത് 40 മണിക്കൂര് വരെ ആവാം. വിമാന ടിക്കറ്റും, വിസയും സൗജന്യമാണ്. ജര്മ്മന് ഭാഷയില് A1, A2, B1, B2 ലെവല് സൗജന്യ ട്രെയനിങ്ങും നല്കും.
താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് ലിങ്ക് സന്ദര്ശിച്ച് രജിസ്റ്റര് ചെയ്യാം. കൂടുതല് വിവരങ്ങള്ക്ക് ഒഡാപെകിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക.
