ഇടുക്കി: മത്സ്യവകുപ്പില് സൂക്ഷ്മ തൊഴില് സംരംഭങ്ങളുടെ പ്രവര്ത്തനം ഏകോപിപ്പിക്കുന്നതിനായി മിഷന് കോര്ഡിനേറ്ററെ ജില്ല അടിസ്ഥാനത്തില് തെരഞ്ഞെടുക്കുന്നു.
ഉദ്യോഗാര്ഥികള് ആഗസ്റ്റ് 31ന് മുമ്ബായി തപാല് മുഖേന അപേക്ഷ നല്കണം.
തസ്തിക& ഒഴിവ്
മത്സ്യവകുപ്പില് മിഷന് കോര്ഡിനേറ്റര് റിക്രൂട്ട്മെന്റ്.
യോഗ്യത
എം.എസ്.ഡബ്ല്യൂ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്/ എം.ബി.എ മാര്ക്കറ്റിങ്
ഇരുചക്ര വാഹന ലൈസന്സ് അഭിലഷണീയം
35 വയസ് കവിയരുത്
ശമ്ബളം
പ്രതിദിനം 785 രൂപ അടിസ്ഥാനത്തില് വേതനം ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്ത്തി പരിചയം (Desirable) എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ് സഹിതം വെള്ളക്കടലാസില് തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 31ന് വൈകുന്നേരം 5 മണിക്ക് മുമ്ബായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ- 685603 എന്ന വിലാസത്തില് നേരിട്ടോ, തപാല് മുഖാന്തിരമോ അയക്കേണ്ടതാണ്.
2)
ദേശീയ ഗ്രാമീണ ഉപജീവന മിഷന് മലപ്പുറം കുടുംബശ്രീ മുഖാന്തിരം പെരിന്തല്മണ്ണ ബ്ലോക്കില് നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് അക്കൗണ്ടന്റിനെ നിയമിക്കുന്നു.
പെരിന്തല്മണ്ണ ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില് സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം.
ടാലി, കമ്ബ്യൂട്ടര് പരിജ്ഞാനം നിര്ബന്ധമാണ്. പ്രായം 20 നും 35 നും മധ്യേ.
താല്പര്യമുള്ള ഉദ്യോഗാര്ഥികള് ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്ട്ടിഫിക്കറ്റുകള് സഹിതം വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷ പെരിന്തല്മണ്ണ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില് ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്ബായി ലഭ്യമാക്കണം.