Wednesday, May 21, 2025

പ്രതിരോധ വകുപ്പിന് കീഴില്‍ ജോലി നേടാം; ഡി.ആര്‍.ഡി.ഒ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ഇപ്പോള്‍ അപേക്ഷിക്കാം

ഡിഫന്സ് റിസര്ച്ച്‌ ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (DRDO)യ്ക്ക് കീഴിലെ ബംഗളൂരുവിലെ റിസര്ച്ച്‌ സെന്റര് ഇമാരത്തില് (ഡോ.

എപിജെ അബ്ദുല് കലാം മിസൈല് കോംപ്ലക്സ്) അപ്രന്റീസ് നിയമനം. ആകെ 200 ഒഴിവുകളാണുള്ളത്. ഒരു വര്ഷത്തേക്കാണ് കാലാവധി. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 17 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

ഡി.ആര്.ഡി.ഒയില് അപ്രന്റീസ്. ആകെ 200 ഒഴിവുകള്.

പ്രായപരിധി

18 വയസില് കുറയരുത്.

യോഗ്യത

ഗ്രാജ്വേറ്റ് അപ്രന്റീസ്

ബിഇ/ ബി.ടെക് (ഇസിഇ, ഇഇഇ, സി.എസ്.ഇ, മെക്കാനിക്കല്, കെമിക്കല്)

ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ്

ഡിപ്ലോമ (ഇസിഇ, ഇഇഇ, സിഎസ്‌ഇ, മെക്കാനിക്കല്, കെമിക്കല്)

ട്രേഡ് അപ്രന്റീസ് (ഫിറ്റര്, വെല്ഡര്, ടര്ണര്, മെഷിനിസ്റ്റ്, മെക്കാനിക് ഡീസല്, ഇലക്‌ട്രോണിക്സ് മെക്കാനിക്, ഇലക്‌ട്രീഷ്യന്, ലൈബ്രറി അസിസ്റ്റന്റ്, കമ്ബ്യൂട്ടര് ഓപ്പറേറ്റര് ആന്ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്

ഐ.ടി.ഐ ജയം (NCVT/ SCVT) സര്ട്ടിഫിക്കറ്റ്.

2022, 23,24 വര്ഷങ്ങളില് യോഗ്യത പൂര്ത്തിയാക്കിയവര്ക്കാണ് ജോലിക്ക് അപേക്ഷിക്കാനാവുക.

അപേക്ഷ

ഐ.ടി.ഐ യോഗ്യതയുള്ളവര് http://www.apprenticeshipinadia.org എന്ന പോര്ട്ടലിലും ഡിഗ്രി, ഡിപ്ലോമക്കാര് http://www.nats.education.gov.in എന്ന പോര്ട്ടലിലും രജിസ്റ്റര് ചെയ്തിരിക്കണം.

കൂടുതല് വിവരങ്ങള്ക്ക്:https://drdo.gov.in സന്ദര്ശിക്കുക.

job under defense department Application for DRDO Apprenticeship Program can be applied now

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular