Monday, May 12, 2025

ഡല്‍ഹി എയിംസിലും ചണ്ഡിഗഡ് മെഡിക്കല്‍ കോളജിലും അവസരം; ആയിരത്തിനടുത്ത് ഒഴിവുകള്‍

ഡല്‍ഹി അൻസാരി നഗറിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ അസിസ്റ്റന്റ് പ്രഫസറുടെ 265 ഒഴിവിലേക്ക് നേരിട്ടുള്ള നിയമനം.

മെയ് 15 മുതല്‍ ജൂണ്‍ 14 വരെ ഓണ്‍ ലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: http://www.aiimsexams.ac.in

ഒഴിവുള്ള വിഭാഗങ്ങള്‍: അനസ്തീസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ബയോകെമിസ്ട്രി, കാർഡിയാക് അനസ്തീസിയ, കാർഡിയോളജി, സി.ടി.വി.എസ്, കെമിസ്ട്രി, ക്ലിനിക്കല്‍ ഹെമറ്റോളജി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് , ക്ലിനിക്കല്‍ ഫാർമക്കോളജി. ക്രിട്ടിക്കല്‍ ആൻഡ് ഇന്റൻസിവ് കെയർ, ഡെർമറ്റോളജി ആൻഡ് വെനറോളജി. എമർജൻസി മെഡിസിൻ, എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഫൊറൻസിക് മെഡിസിൻ, ഗ്യാസ്‌ട്രോ എൻട്രോളജി തുടങ്ങി അറുപതിലേറെ വകുപ്പുകളിലാണ് ഒഴിവ്.

ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളജ്

ചണ്ഡിഗഡ് ഗവ. മെഡിക്കല്‍ കോളജ് ആൻ ഹോസ്പിറ്റലില്‍ നഴ്‌സിങ് ഓഫിസറുടെ 424 ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ ലൈൻ അപേക്ഷ മെയ് 7 വരെ. വെബ്‌സൈറ്റ്: http://gmch.gov.in

യോഗ്യത: ബി.എസ്.സി (Hons.) നഴ്‌സിങ്/ബി.എസ്.സി നഴ്‌സസിങ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ്, സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ് അല്ലെങ്കില്‍ നഴ്‌സ് ആൻഡ് മിഡ്വൈഫ് റജിസ്‌ട്രേഷൻ, അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് മിഡ്വൈഫറി ഡിപ്ലോമ, സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ് അല്ലെങ്കില്‍ നഴ്‌സ് ആൻഡ് മിഡ്വൈഫ് റജിസ്‌ട്രേഷൻ, ഒരു വർഷ ജോലി പരിചയം.

പ്രായം: 1830. (അർഹർക്ക് ഇളവ് )ശമ്ബളം: 44,9001,42,400.

അപേക്ഷ ഫീസ്: 1000. (എസ്.സി വിഭാഗത്തിന്: 800. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓണ്‍ലൈനായി അടയ്ക്കണം.)

Opportunities at Delhi AIIMS and Chandigarh Medical College; nearly a thousand vacancies.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular