Wednesday, January 29, 2025

ക്ലര്‍ക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി നിരവധി ഒഴിവുകള്‍; ഈ ആഴ്ച്ച അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ ജോലികള്‍

ഡേറ്റ എന്ട്രി ഓപ്പറേറ്റര്

എറണാകുളം ഗവ. മെഡിക്കല് കോളജില് ഡേറ്റ എന്ട്രി ഓപ്പറേറ്ററുടെ ഒഴിവില് കരാര് നിയമനം നടക്കുന്നു.

ബിരുദം, ഗവ. അംഗീകൃത ഡിസിഎ/പിജിഡിസിഎ ഉള്ളവര്ക്ക് അവസരം. 2 വര്ഷ ജോലിപരിചയം വേണം. അഭിമുഖം നവംബര് 15ന്.

അഭിമുഖം

കൊല്ലം മെഡിക്കല് കോളേജിലെ സീനിയര് റസിഡന്റ് (ജനറല് മെഡിസിന്) തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി നവംബര് 13ന് രാവിലെ 11 മുതല് അഭിമുഖം നടക്കും. വിശദവിവരങ്ങള്ക്ക്: http://www.gmckollam.edu.in

എല്.ഡി ക്ലര്ക്ക് ജോലി

എറണാകുളം കോതമംഗലം പൈങ്ങോട്ടൂര് പഞ്ചായത്തില് ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്, എല്എസ്ജിഡി വിഭാഗത്തില് ക്ലാര്ക്ക് ഒഴിവ് വന്നിട്ടുണ്ട് . നവംബര്13 വരെ അപേക്ഷിക്കാം. സംശയങ്ങള്ക്ക് 94960 45807.

ഐ എച്ച്‌ ആര് ഡി യില് പ്രിന്സിപ്പല് നിയമനം

സര്ക്കാര് / എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജില് നിന്നും വിരമിച്ച പ്രിന്സിപ്പല് / പ്രൊഫസര്മാര്ക്ക് ഐ എച്ച്‌ ആര് ഡി യുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില് അഡ്ഹോക് വ്യവസ്ഥയില് പ്രിന്സിപ്പല് തസ്തികയില് അപേക്ഷിക്കാം.

എ ഐ സി ടി ഇ നിഷ്കര്ഷിക്കുന്ന യോഗ്യതയുള്ള 60 വയസില് താഴെയുള്ളവര് നവംബര് 21 ന് വൈകുന്നേരം 5 മണിക്ക് മുന്പായി ഡയറക്ടര്, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന് റിസോഴ്സസ് ഡെവലപ്പ്മെന്റ്, ചാക്ക, തിരുവനന്തപുരം എന്ന വിലാസത്തില് അപേക്ഷിക്കണം. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക : director@ihrd.ac.in

ക്ലര്ക്ക് തസ്തികയില് ഡെപ്യൂട്ടേഷന് ഒഴിവ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില് ഒഴിവുള്ള ക്ലര്ക്ക് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില് നിയമിക്കപ്പെടുന്നതിന് യോഗ്യരായ സംസ്ഥാന സര്ക്കാര് ജീവനക്കാരില് നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സര്ക്കാര് വകുപ്പുകളില് ക്ലര്ക്ക്/സമാന തസ്തികയില് സേവനമനുഷ്ഠിക്കുന്നവര്ക്ക് അപേക്ഷിക്കാം. ശമ്ബള സ്കെയില് 26,50060,700. അപേക്ഷകര്ക്ക് ഡാറ്റ എന്ട്രിയില് പ്രാവീണ്യം വേണം. മാതൃവകുപ്പില് നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആര് പാര്ട്ട് 1 റൂള് 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷന് എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികള് മുഖേന സമര്പ്പിക്കണം.

അപേക്ഷകള് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്ഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ടിസി43/1039, കൊച്ചാര് റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം 36 എന്ന വിലാസത്തില് ഡിസംബര് 9ന് മുമ്ബ് ലഭ്യമാക്കണം. ഫോണ് : 0471 2464240

Clerk Data Entry Operator and many other vacancies Government jobs to apply for this week

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular