Saturday, June 21, 2025

വനിത-ശിശു വികസന വകുപ്പില്‍ കൗണ്‍സിലര്‍, സൂപ്പര്‍വൈസര്‍ ഒഴിവുകള്‍; 23,000 ശമ്ബളം വാങ്ങാം; ഒക്ടോബര്‍ 3 വരെ അവസരം

വനിത ശിശു വികസന വകുപ്പിന് കീഴില് മിഷന് വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവര്ത്തിക്കുന്ന എറണാകുളം ചൈല്ഡ് ഹെല്പ് ലൈന്, റെയില്വേ ചൈല്ഡ് ഹെല്പ് ലൈന് എന്നിവിടങ്ങളില് കരാര് നിയമനങ്ങള് നടക്കുന്നു.

എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്ഥികള്ക്കാണ് അപേക്ഷിക്കാനാവുക. ഒക്ടോബര് 3 വരെയാണ് അവസരം.

പ്രായം

50 വയസ് കഴിയരുത്.

തസ്തിക& ഒഴിവ്

സുപ്പര് വൈസര് (റെയില്വേ ചൈല്ഡ് ലൈന്), സൂപ്പര് വൈസര് (ചൈല്ഡ് ലൈന്), കൗണ്സിലര് (ചൈല്ഡ് ലൈന്) എന്നിങ്ങനെ മൂന്ന് തസ്തികകളിലാണ് ഒഴിവുകളുള്ളത്.

ശമ്ബളം

സൂപ്പര് വൈസര് (ചൈല്ഡ് ലൈന്)= 21000

കൗണ്സിലര് (ചൈല്ഡ് ലൈന്) = 23,000

യോഗ്യത

കൗണ്സിലര് (ചൈല്ഡ് ലൈന്)

സോഷ്യല് വര്ക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെല്ത്ത്/ കൗണ്സിലിങ് എന്നിവയില് അംഗീകൃത സര്വ്വകലാശാല ബിരുദം.

അല്ലെങ്കില് കൗണ്സിലിങ് ആന്ഡ് കമ്മ്യൂണിക്കേഷനില് പിജി ഡിപ്ലോമ/ ഗവ. എന്.ജി.ഒയില് കുറഞ്ഞത് ഒരു വര്ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ-ശിശു വികസന മേഖലയില് അഭികാമ്യം.

കമ്ബ്യൂട്ടര് പരിജ്ഞാനം. അടിയന്തര സഹായ മേഖലകളില് ജോലി ചെയ്യുന്ന ഉദ്യോഗാര്ഥികള്ക്ക് മുന്ഗണന നല്കും.

സൂപ്പര് വൈസര് (ചൈല്ഡ് ലൈന്)

ആകെ 2 ഒഴിവുകള്.

സോഷ്യല് സയന്സ് വര്ക്ക്/ കമ്ബ്യൂട്ടര്/ ഇന്ഫര്മേഷന് ടെക്നോളജി/ കമ്മ്യൂണിറ്റി സോഷ്യോളജി/ സോഷ്യല് സയന്സസ് എന്നിവയില് ബി.എ.

പരിചയസമ്ബന്നരായ ഉദ്യോഗാര്ഥികള്ക്ക് കമ്ബ്യൂട്ടര് പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമര്ജന്സി ഹെല്പ്പ് ലൈനുകളില് പ്രവര്ത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥര്ക്ക് മുന്ഗണന നല്കും.

സൂപ്പര് വൈസര് (റെയില്വ്വേ ചൈല്ഡ് ലൈന്)

സോഷ്യല് സയന്സ് വര്ക്ക്/ കമ്ബ്യൂട്ടര്/ ഇന്ഫര്മേഷന് ടെക്നോളജി/ കമ്മ്യൂണിറ്റി സോഷ്യോളജി/ സോഷ്യല് സയന്സസ് എന്നിവയില് ബിരുദം.

പരിചയ സമ്ബന്നരായ ഉദ്യോഗാര്ഥികള്ക്ക് കമ്ബ്യൂട്ടറില് പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമര്ജന്സി ഹെല്പ്പ് ലൈനുകളില് പ്രവര്ത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥര്ക്ക് മുന്ഗണന നല്കും.

അപേക്ഷ

ഉദ്യോഗാര്ഥികള് യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള് സഹിതം ഒക്ടോബര് 3നകം താഴെ കാണുന്ന വിലാസത്തില് എത്തിക്കണം.

ജില്ല ശിശു സംരക്ഷണ ഓഫീസര്,
ജില്ല ശിശു സംരക്ഷണ യൂണിറ്റ്
ഗ്രൗണ്ട് ഫ്ളോര്, എ3 ബ്ലോക്ക്
സിവില് സ്റ്റേഷന്, കാക്കനാട്
എറണാകുളം- 682 030

അപേക്ഷ ഫോം http://wcd.kerala.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ്. സംശയങ്ങള്ക്ക്: 0484 2959177/ 9946442594/ 8593074879.

counciller supervisor recruitment in kerala apply till october 3

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular