രാജസ്ഥാനിലെ ഖേത്രിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്- കോപ്പര്‍ കോംപ്ലക്സില്‍ റിക്രൂട്ട്മെന്റ്.
നോണ്‍ എക്സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങള്‍ നടക്കുക. ആകെ 103 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്- കോപ്പര്‍ കോംപ്ലക്സില്‍ നോണ്‍ എക്സിക്യൂട്ടീവ്. ചാര്‍ജ്മാന്‍ (ഇലക്‌ട്രിക്കല്‍), ഇലക്‌ട്രീഷ്യന്‍ എ, ഇലക്‌ട്രീഷ്യന്‍ ബി, വൈന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ചാര്‍ജ്മാന്‍ (ഇലക്‌ട്രിക്കല്‍)
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ, ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്. അല്ലെങ്കില്‍ ഐടി ഐ ഇലക്ടിക്കല്‍ + മൂന്ന് വര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയം+ അഞ്ച് വര്‍ഷത്തെ എക്സ്പീരിയന്‍സ്. സൂപ്പര്‍വൈസറി സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി.
ഇലക്‌ട്രീഷ്യന്‍ എ
ഐ ടി ഐ ഇലക്‌ട്രിക്കല്‍, നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയം + ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം. കൂടെ വയര്‍മാന്‍ പെര്‍മിറ്റ് വേണം.
ഇലക്‌ട്രീഷ്യന്‍ ബി
ഐ ടി ഐ ഇലക്‌ട്രിക്കല്‍ വിജയം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ പത്താം ക്ലാസ് + ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം. വയര്‍മാന്‍ പെര്‍മിറ്റ് കൂടെ ഉണ്ടായിരിക്കണം.
വൈന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍
ഡിപ്ലോമ/ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ അപ്രന്റീസ്ഷിപ്പും 3 വര്‍ഷത്തെ പരിചയവും. അല്ലെങ്കില്‍ പത്താം ക്ലാസ് വിജയം കൂടെ ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒന്നാം ക്ലാസ് വൈന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ശമ്ബളം
ചാര്‍ജ്മാന്‍ (ഇലക്‌ട്രിക്കല്‍)
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,740 രൂപ മുതല്‍ 72,110 രൂപ വരെ ശമ്ബളമായി ലഭിക്കും.
ഇലക്‌ട്രീഷ്യന്‍ എ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,430 രൂപ മുതല്‍ 59,700 രൂപ വരെ ശമ്ബളമായി ലഭിക്കും.
ഇലക്‌ട്രീഷ്യന്‍ ബി
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,280 രൂപ മുതല്‍ 57,640 രൂപ വരെ ശമ്ബളമായി ലഭിക്കും.
വൈന്‍ഡിങ് എഞ്ചിന്‍ ഡ്രൈവര്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 28,280 രൂപ മുതല്‍ 57,640 രൂപ വരെ ശമ്ബളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ http://www.hindustancopper.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സംശയങ്ങള്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
executive recruitment in central government copper company