കുടുംബശ്രീ സംസ്ഥാന മിഷന് കീഴില് ജോലി നേടാന് അവസരം. ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര് (ആര്.പി) തസ്തികയിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്.
ഹോണറേറിയം അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 14 വരെ ഓണ്ലൈന് അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
കുടുംബശ്രീ സംസ്ഥന മിഷനില് ഹരിത കര്മ്മസേന കോ-ഓര്ഡിനേറ്റര് റിക്രൂട്ട്മെന്റ്. ആകെ 2 ഒഴിവുകള്.
പ്രായപരിധി
25നും 40നും ഇടയില് പ്രായമുള്ളവര്ക്ക് അവസരം. പ്രായം 31-08-2024 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്ബളം
30,000 രൂപ പ്രതിമാസ ഹോണറേറിയമായി ലഭിക്കും.
യോഗ്യത
ഏതെങ്കിലും വിഷയത്തില് പിജി
കമ്ബ്യൂട്ടര് പരിജ്ഞാനവും കമ്മ്യൂണിറ്റി തലത്തില് 3 വര്ഷത്തെ പ്രവൃത്തി പരിചയം.
കുടുംബശ്രീയില് നിലവില് ജോലി ചെയ്യുന്നവര്, ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാര് , അയല്ക്കൂട്ട ഓക്സിലറി ഗ്രൂപ്പംഗങ്ങള് എന്നിവര്ക്ക് മുന്ഗണനയുണ്ട്. നന്നായി എഴുതാനും, അവതരണം നടത്താനുമുള്ള കഴിവുണ്ടായിരിക്കണം.
അപേക്ഷ സമര്പ്പിക്കേണ്ട രീതി
1. അപേക്ഷ നിശ്ചിത ഫോര്മാറ്റില് സമര്പ്പിക്കേണ്ടതാണ്.
2. നിയമനം സംബന്ധിച്ച നടപടികള് സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖാന്തിരമാണ് നടക്കുക.
3. അപേക്ഷാര്ഥികള് 300 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
അപേക്ഷ സമര്പ്പിക്കുന്നതിനായി www.cmd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്ലൈനായി നല്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര് 14.
സംശയങ്ങള്ക്ക്: Click
Co-ordinator job at Kudumbashree State Mission Opportunity for PGs Last date is 14th October