ടിബിയില്‍ കോണ്‍സ്റ്റബിള്‍ ജിഡി റിക്രൂട്ട്മെന്റ് വിജ്ഞാപനമെത്തി. കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് അവരം.
ആകെ 133 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക റിക്രൂട്ട്മെന്റിനാണ് വിജ്ഞാപനമെത്തിയത്. ഇത് പിന്നീട് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. താല്പര്യമുള്ളവര് ഏപ്രില്‍ 2ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഗ്രൂപ്പ് സി സ്പോര്‍ട്സ് ക്വാട്ട റിക്രൂട്ട്മെന്റ്. ആകെ 133 ഒഴിവുകള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്ബളമായി ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഒളിംപിക് ഗെയിംസ് / സമ്മര്‍/ വിന്റര്‍, വേള്‍ഡ് ചാമ്ബ്യന്ഷിപ്പ/ വേള്‍ഡ്കപ്പ്, ഏഷ്യന്‍ ഗെയിംസ്/ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പ്/ കപ്പ്/ കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ഒളിംപിക് ഗെയിംസ്, യൂത്ത്/ ജൂനിയര്‍ ഏഷ്യന്‍ ചാമ്ബ്യന്‍, ഷിപ്പ്& യൂത്ത് /ജൂനിയര്‍ കോമണ്‍വെല്‍ത്ത് ചാമ്ബ്യന്‍ഷിപ്പ്, സാഫ് ഗെയിംസ്, നാഷണല്‍ ഗെയിംസ്, സീനിയര്‍ നാഷണല്‍ ചാമ്ബ്യന്‍ഷിപ്പ്, യൂത്ത്/ ജൂനിയര്‍ നാഷണല്‍ ചാമ്ബ്യന്‍ഷിപ്പ് എന്നിവയില്‍ പങ്കെടുത്തവരായിരിക്കണം.
പുരുഷന്മാര്ക്ക് 170 സെ.മീ ഉയരവും, 80 സെ.മീ നെഞ്ചളവും ആവശ്യമാണ്. സ്ത്രീകള്‍ക്ക് 157 സെ.മീ ഉയരം വേണം.
പ്രായപരിധി
18 വയസ് മുതല്‍ 33 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസായി നല്‍കണം. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ
താല്പര്യമുള്ളവര് ഐടിബിപിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കുക. അവസാന തീയതി ഏപ്രില്‍ 2 ആണ്. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
വെബ്സെെറ്റ്: CLICK
itbp gd constable sports quota recruitment 2025 apply till april 2 vacancies 133