കേരള പൊലിസില് ജോലി ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. ഇന്ത്യ പൊലിസ് റിസര്വ് ബറ്റാലിയന് റെഗുലര് വിങ് – പൊലിസ് കോണ്സ്റ്റബിള് തസ്തികയിലേക്ക് വിജ്ഞാപനമിറക്കി.
താല്പര്യമുള്ളവര് കേരള പിഎസ് സി വെബ്സൈറ്റ് മുഖേന ജനുവരി 29നകം ഓണ്ലൈന് അപേക്ഷ നല്കണം.
തസ്തിക & ഒഴിവ്
കേരള പൊലിസില് കോണ്സ്റ്റബിള് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം വിവിധ ബറ്റാലിയനുകളിലായി നിയമനം നടക്കും.
കാറ്റഗറി നമ്ബര്: 583/2024
പ്രായപരിധി
18 വയസ് മുതല് 26 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ഥികള് 1998 ജനുവരി രണ്ടിനും 2006 ജനുവരി 1നും ഇടയില് ജനിച്ചവരായിരിക്കണം.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
കായികമായി ഫിറ്റായിരിക്കണം. മെഡിക്കല് ഫിറ്റ്നസും വേണം. പുരുഷ
പുരുഷ ഉദ്യോഗാര്ത്ഥികള്ക്ക് യഥാക്രമം 167 സെന്റീമീറ്റര് കുറയാതെ ഉയരം ഉണ്ടായിരിക്കണം. നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റര്, 5 സെന്റീമീറ്റര് വികാസവും.
പട്ടികജാതി/ പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട ഉദ്യോഗാര്ത്ഥികള്ക്ക് കുറഞ്ഞത് 160 സെന്റീമീറ്റര് ഉയരവും 76 സെന്റീമീറ്റര് നെഞ്ചളവ് ഉണ്ടായിരിക്കേണ്ടതാണ്.
കാഴ്ചശക്തി: ഓരോ കണ്ണിനും പൂര്ണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങള് ഇല്ലാത്തവരായിരിക്കണം.
ആരോഗ്യവാനും മുട്ടുതട്ട്, പരന്ന പാദം, ഞരമ്ബ് വീക്കം,വളഞ്ഞ കാലുകള്, വൈകല്യമുള്ള കാലുകള്, കേള്വിയിലും സംസാരത്തിലും ഉള്ള കുറവുകള് എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള് ഇല്ലാത്തവരായിരിക്കണം.
പുറമെ താഴെ നല്കിയിരിക്കുന്ന കായിക ഇനങ്ങളില് എട്ടില് 5 എണ്ണമെങ്കിലും വിജയിക്കണം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 31,100 രൂപ മുതല് 66,800 രൂപ വരെ ശമ്ബളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ളവര് കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം ഓണ്ലൈന് അപേക്ഷ നല്കുക. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click