Wednesday, May 21, 2025

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വീണ്ടും അവസരം; ശമ്ബളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും നേടാം; വേഗം അപേക്ഷിച്ചോളൂ

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ വീണ്ടും അവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇപ്പോള്‍ മറൈന്‍ എഞ്ചിനീയറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി മെയ് 09ന് മുന്‍പ് അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മറൈന്‍ ഇന്‍സ്ട്രക്ടര്‍ (മറൈന്‍ എഞ്ചിനീയറിങ്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.

കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇത് സിഎസ്‌എല്ലിന്റെ നിര്‍ദേശപ്രകാരം രണ്ട് വര്‍ഷം വരെ കൂട്ടാന്‍ സാധ്യതയുണ്ട്.

പ്രായപരിധി

62 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. പ്രായം 1963 മെയ് 10 അടിസ്ഥാനമാക്കി കണക്കാക്കും.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 41620 രൂപ പ്രതിമാസം തുടക്ക ശമ്ബളം ലഭിക്കും. ഇതിന് പുറമെ 2130 രൂപ മെഡിക്കന്‍ അലവന്‍സായും അനുവദിക്കും.

തെരഞ്ഞെടുപ്പ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് എഴുത്ത് പരീക്ഷ നടത്തും. 100 മാര്‍ക്കിന്റെ പ്രാക്ടിക്കല്‍ ടെസ്റ്റാണ് നടത്തുക. ഇതില്‍ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് അനുസരിച്ച്‌ നിയമനത്തിന് വിളിപ്പിക്കും.

യോഗ്യത

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.

ഷിപ്പുകളില്‍ അഞ്ച് വര്‍ഷത്തെ സെയിലിങ്/ വര്‍ക്കിങ് എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്ത്യന്‍ നേവിയിലോ, കോസ്റ്റ് ഗാര്‍ഡിലോ കുറഞ്ഞത് 10 വര്‍ഷത്തെ സേവനം.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ ഒഴികെയുള്ള വിഭാഗക്കാര്‍ 300 രൂപ അപേക്ഷ ഫീസായി നല്‍കണം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജ് തുറന്ന് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈനായി പണമടച്ച്‌ അപേക്ഷ നല്‍കുക.. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Cochin Shipyard has announced a new recruitment for the post of Marine Engineering Instructor on a contract basis. This is a temporary appointment. Interested candidates must apply online before May 9

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular