താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. ആകെ 11 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സെറാങ്, എഞ്ചിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ (ഫ്‌ളോട്ടിങ് ക്രാഫ്റ്റ്) റിക്രൂട്ട്‌മെന്റ്. ആകെ 11 ഒഴിവുകള്‍.
സെറാങ് = 09 ഒഴിവ്
എഞ്ചിന്‍ ഡ്രൈവര്‍ = 01 ഒഴിവ്
ലാസ്‌കര്‍ = 01 ഒഴിവ്
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,300 രൂപ മുതല്‍ 24,800 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
30 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 14- 1995ന് ശേഷം ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
സെറാങ്
എട്ടാം ക്ലാസ് വിജയം. അംഗീകൃത സെറാങ്/ ലാസ്‌കര്‍ കം സെറാങ് സര്‍ട്ടിഫിക്കറ്റ്. സെറാങ് മേഖലയില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
എഞ്ചിന്‍ ഡ്രൈവര്‍
എട്ടാം ക്ലാസ് വിജയം. അംഗീകൃത അതോറിറ്റി നല്‍കുന്ന സാധുവായ എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. കുറഞ്ഞത് 1 ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ലാസ്‌കര്‍ (ഫ്‌ളോട്ടിങ് ക്രാഫ്റ്റ്)
എട്ടാം ക്ലാസ് വിജയം. കൂടെ അംഗീകൃത ലാസ്‌കര്‍ സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ ഫീസ്
- i) Application fee of Rs.200/- (Non-refundable, plus bank charges extra) should be remitted using the online payment options (Debit card/Credit card/Internet Banking) which can be accessed through our online application facility from 29 January 2025 to 13 February 2025. No other mode of payment shall be accepted.
- ii) Applicants belonging to Scheduled Caste (SC)/ Scheduled Tribe (ST) need not pay application fee. They are exempted from payment of application fee.
- iii) All applicants for whom the fee is applicable i.e. except those belonging to SC/ST should pay the application fee as stipulated above. It is important to note that their candidature shall be considered only on receipt of application fee.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
job in Cochin Shipyard Basic Qualification 8th Class Application till 13