Wednesday, May 21, 2025

ക്ലീന്‍ കേരള കമ്ബനിയില്‍ പരീക്ഷയില്ലാതെ ജോലി നേടാം; 35 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അവസരം

ക്ലീ ന്‍ കേരള കമ്ബനി ലിമിറ്റഡില്‍ ഇന്റര്‍വ്യൂ മുഖേന ജോലി നേടാന്‍ അവസരം. അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്.

പാലക്കാട് ജില്ല കാര്യാലയത്തിലാണ് നിലവില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 22ന് നടക്കുന്ന ഇന്റര്‍വ്യ സെഷനില്‍ പങ്കെടുക്കുക.

തസ്തിക & ഒഴിവ്

ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1.

യോഗ്യത

ബികോം ബിരുദം നേടിയിരിക്കണം. കൂടെ ടാലിയില്‍ പ്രാവീണ്യം വേണം. ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്ത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി

35 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസ വേതനമായി 755 രൂപ ലഭിക്കും.

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും, ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 22ന് ചുവടെ നല്‍കിയ വിലാസത്തില്‍ അഭിമുഖത്തിന് ഹാജരാവണം.

വിലാസം: ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10. (വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം).

തീയതി: ഏപ്രില്‍ 22ന്, രാവിലെ 10.00am.

പത്ത് മണിക്ക് മുന്‍പായി വാക് ഇന്‍ ഇന്റര്‍വ്യൂ സ്ഥലത്ത് എത്തണം.

വിജ്ഞാപനം: Click

The company is recruiting for the position of Accounts Assistant. Currently, the vacancy is reported at the Palakkad District Office. Interested candidates can attend the interview session on April 22.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular