കോഴിക്കോട്
പിന്നാക്ക വിഭാഗവികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല് ജോലികള്ക്കായി മതിയായ യോഗ്യതകളുള്ള ഉദ്യോഗാര്ത്ഥി ആവശ്യമുണ്ട്.
കോഴിക്കോട് സിവില് സ്റ്റേഷനില് സ്ഥിതി ചെയ്യുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
നിര്ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകള് സഹിതം കോഴിക്കോട് മേഖലാ ഓഫീസില് നേരിട്ടോ, ഇമെയില് മുഖേനയോ ലഭ്യമാക്കണം. വിജ്ഞാപനം, അപേക്ഷാഫോം എന്നിവ http://www.bcdd.kerala.gov.in ല് ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24.
ഡാറ്റാ എന്ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു
കേരള തീരദേശ പരിപാലന അതോറിറ്റിയില് ഡാറ്റാ എന്ട്രി ഓപ്പറേറ്റര് / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്ഡന്റ് തസ്തികകളില് കരാറില് നിയമിക്കാന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്ബര് സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആര്.ടി.സി ബസ് ടെര്മിനില് (നാലാം നില), തമ്ബാനൂര്, തിരുവനന്തപുരം എന്ന വിലാസത്തില് ലഭിക്കണം. വിശദവിവരങ്ങള്ക്ക്: 0471 – 2339696.
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം ബാര്ട്ടണ്ഹില് ഗവ. എന്ജിനീയറിങ് കോളജിലെ ഊര്ജതന്ത്ര വിഭാഗത്തില് ദിവസവേതാടിസ്ഥാനത്തില് ഗസ്റ്റ് അധ്യാപക (അസി. പ്രൊഫസര്) ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാര്ഥികള് അസല് സര്ട്ടിഫിക്കറ്റുകളും പകര്പ്പുമായി ആഗസ്റ്റ് 21 രാവിലെ 9ന് കോളേജില് ഹാജരാകണം. യോഗ്യത: 55 ശതമാനം മാര്ക്കോടെ ഫിസിക്സില് എം.എസ്.സി (നെറ്റ്/ പി.എച്ച്.ഡി അഭിലഷണീയം). കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 04712300484/ 85.
വാക്‌ഇന്ഇന്റര്വ്യൂ
ഷൊര്ണൂര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്ഡ് ഗവ. പോളിടെക്നിക് കോളേജില് കമ്ബ്യൂട്ടര് വിഭാഗം ഗസ്റ്റ് ലക്ചറര്, ഗസ്റ്റ് ട്രേഡ്സ്മാന് എന്നീ തസ്തികകളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില് നിയമനം നടത്തും. താത്പര്യമുള്ളവര് വിദ്യാഭ്യാസ യോഗ്യത സര്ട്ടിഫിക്കറ്റുകള്, പകര്പ്പുകള്, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11ന് കോളേജില് ഹാജരാകണം.
ഫിസിയോതെറാപ്പിസ്റ്റ്
തൃപ്പൂണിത്തറ ഗവണ്മെന്റ് ആയുര്വേദ ആശുപത്രിയില് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില് ഫിസിയോതെറാപ്പിസ്റ്റ് തസിയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രായം 50 വയസ്സില് താഴെയായിരിക്കണം, എസ്‌എസ്‌എല്സി പാസായിരിക്കണം, ഫിസിയോതെറാപ്പിയില് അംഗീകൃത സര്ട്ടിഫിക്കറ്റ്, രണ്ടുവര്ഷത്തെ പ്രവര്ത്തിപരിചയം.
1 8 2024 ന് 50 വയസ്സ് പൂര്ത്തിയായവര് അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവര് ബയോഡാറ്റ,വിദ്യാഭ്യാസ യോഗ്യത പ്രവര്ത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല് സര്ട്ടിഫിക്കറ്റുകള് ആയി ഓഗസ്റ്റ് ഓഗസ്റ്റ് 24ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃപ്പൂണിത്തറ ആയുര്വേദ കോളേജ് ആശുപത്രി ഓഫീസില് നേരിട്ട് ഹാജരാകണം. കൂടുതല് വിവരങ്ങള് പ്രവര്ത്തി സമയങ്ങളില് 0 4 8 4 2777489,2776063 എന്നീ നമ്ബറുകളില് ലഭിക്കും.