Wednesday, May 21, 2025

ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; 75850 രൂപവരെ ശമ്ബളം വാങ്ങാം; കൂടുതലറിയാം

ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. 72 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം എത്തിയിട്ടുണ്ട്.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. താല്‍പര്യമുള്ളവര്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഏപ്രില്‍ 24ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

എന്‍ആര്‍സിടിസിയില്‍ ജൂനിയര്‍ എഞ്ചിനീയര്‍, പ്രോഗ്രാമിങ് അസോസിയേറ്റ്, അസിസ്റ്റന്റ് എച്ച്‌ആര്‍, അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി, ജൂനിയര്‍ മെയിന്റനര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആകെ 72 ഒഴിവുകള്‍.

പ്രായപരിധി

25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്.

യോഗ്യത

ജൂനിയര്‍ എഞ്ചിനീയര്‍

ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ്/ മെക്കാനിക്കല്‍/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ.

പ്രോഗ്രാമിങ് അസോസിയേറ്റ്

കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐടിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി (സിഎസ്/ ഐടി)

അസിസ്റ്റന്റ് എച്ച്‌ആര്‍

ബിബിഎ/ ബിബിഎം

അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി

ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം.

ജൂനിയര്‍ മെയിന്റനര്‍ (ഇലക്‌ട്രിക്കല്‍/ മെക്കാനിക്കല്‍)

ഇലക്‌ട്രീഷ്യന്‍/ ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ.

ശമ്ബളം

ജൂനിയര്‍ എഞ്ചിനീയര്‍: 22,800 രൂപമുതല്‍ 75,850 രൂപവരെ.

പ്രോഗ്രാമിങ് അസോസിയേറ്റ് : 22,800 രൂപമുതല്‍ 75850 രൂപവരെ.

അസിസ്റ്റന്റ് എച്ച്‌ആര്‍: 20250 രൂപമുതല്‍ 65500 രൂപവരെ.

അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി: 20250 രൂപമുതല്‍ 65500 രൂപവരെ.

ജൂനിയര്‍ മെയിന്റനര്‍: 18250രൂപമുതല്‍ 59200 രൂപവരെ.

അപേക്ഷ

വിശദമായ വിജ്ഞാപനവും, അപേക്ഷ വിവരങ്ങളും http://www.ncrtc.in എന്ന വെബ്‌സൈറ്റിലുണ്ട്. ലിങ്ക് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ഏപ്രില്‍ 24ന് മുന്‍പ് അപേക്ഷ നല്‍കുക.

Delhi National Capital Regional Transport Corporation Limited has announced new vacancies for 72 positions. Candidates with various degree qualifications are eligible to apply.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular