മികച്ച കലാവാസനയും നെപുണ്യവുമുള്ള സ്കൂള് വിദ്യാര്ഥികള്ക്കും പരമ്ബരാഗത കലകളിലേര്പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്ക്കും കേന്ദ്ര സാംസ്കാരിക മന്ത്രാലയം കള്ചറല് ടാലന്റ് സേര്ച് സ്കോളര്ഷിപ്പുകള് നല്കുന്നു.
സംഗീതം, നൃത്തം, നാടകം, ചിത്രകല, ശില്പകല, കരകൗശലം, സാഹിത്യരൂപങ്ങള് എന്നിവ പരിഗണിക്കും. അന്യം നിന്നു പോയേക്കാവുന്ന കലകൾക്കു മുൻഗണനയുണ്ട്. സെന്റർ ഫോർ കൾചറൽ റിസോഴ്സസ് ആൻഡ് ട്രെയിങ് (CCRT) ന് കീഴിലുള്ള പദ്ധതിയാണിത്. കുട്ടികൽക്ക് തപാൽ വഴി അപേക്ഷ.ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
പ്രായം 10-14 വയസ്സ്.
(ജനനം 2010 ജൂലൈ ഒന്നിനു മുന്പോ 2014 ജൂണ് 30നു ശേഷമോ ആകരുത് )
കരിയര് വാര്ത്തകള് ഓണ്ലൈനില് ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
ആനുകൂല്യം,
3,600 രൂപ സ്കോളര്ഷിപ്പും ട്യൂഷന് ഫീസും അടക്കം പ്രതിവര്ഷം 9,000 രൂപ വരെയാണ് ലഭിക്കുക. രണ്ട് വര്ഷത്തേക്കാണ് സ്കോളര്ഷിപ്പ് അനുവദിക്കുക.
തൃപ്തികരമായ പ്രകടനംവഴി അര്ഹത നേടുന്നവര്ക്കു സര്വകലാശാലാ ബിരുദം നേടുന്നതുവരെ പുതുക്കി നല്കാനും വ്യവസ്ഥയുണ്ട്.
പക്ഷേ 20 വയസ്സു വരെ മാത്രമേ സഹായം ലഭിക്കൂ.
പ്രാഥമികമായി തിരഞ്ഞെടുക്കപ്പെടുന്നവര്ക്കുള്ള ടെസ്റ്റും അഭിമുഖവും നിര്ദിഷ്ട കേന്ദ്രങ്ങളില് നവംബര് മുതല് നടത്തും.
സാഹിത്യ മൊഴികെയുള്ള മേഖലകളില്, കുട്ടികള്ക്കു 3 വര്ഷത്തെ പരിചയമുണ്ടെന്നു ഗുരുക്കന്മാര് ഉറപ്പുവരുത്തണം. ഒരു ഗുരുവിന്റെ/ സ്ഥാപനത്തിന്റെ കീഴിലെ 3 പേരെ മാത്രമേ പരിഗണിക്കൂ.
കൂടുതല് വിവരങ്ങള്ക്ക് :
ഫോണ്: 011 25088638,
ddsch.ccrt@nic.in
Website : https://ccrtindia.gov.in/activities/scholarship-schemes/