Monday, May 12, 2025

പത്താം ക്ലാസ് ഉണ്ടോ ? പ്രസാര്‍ ഭാരതിയില്‍ ക്യാമറ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്; 35,000 ശമ്ബളം;

പ്രസാര് ഭാരതിക്ക് കീഴില് ക്യാമറ അസിസ്റ്റന്റ് തസ്തികയില് റിക്രൂട്ട്മെന്റ് നടക്കുന്നു. ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നിവയിലേക്ക് കരാര് നിയമനമാണ് നടക്കുക.

ആകെ 14 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള് പ്രസാര് ഭാരതിയുടെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക.

തസ്തിക & ഒഴിവ്

പ്രസാര് ഭാരതിക്ക് കീഴില് ക്യാമറ അസിസ്റ്റന്റ്. ആകെ 14 ഒഴിവുകള്. ന്യൂഡല്ഹിയിലെ ദൂരദര്ശന് ഭവനിലാണ് നിയമനം നടക്കുക. ഒരു വര്ഷത്തേക്ക് കരാര് അടിസ്ഥാനത്തിലാണ് നിയമിക്കുക.

പ്രായപരിധി

ഉദ്യോഗാര്ഥികള് 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 35,000 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും.

യോഗ്യത

പത്താം ക്ലാസ് , പ്ലസ് ടു വിജയിച്ചിരിക്കണം. കൂടാതെ ഒരു പ്രൊഡക്ഷന് ഹൗസില് നിന്ന് ജിമ്മി ജിബ് ഓപ്പറേഷനില് കുറഞ്ഞത് അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. മീഡിയ / ഇന്ഡസ്ട്രി പരിചയവും ആവശ്യമാണ്.

അപേക്ഷ

പരീക്ഷയുടേയോ അഭിമുഖത്തിന്റേയോ അടിസ്ഥാനത്തിലായിരിക്കും അര്ഹരായ ഉദ്യോഗാര്ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പരീക്ഷ അല്ലെങ്കില് ഇന്റര്വ്യൂവില് പങ്കെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ടി എ / ഡി എ മുതലായവ നല്കുന്നതല്ല.

താല്പര്യമുള്ള ഉദ്യോഗാര്ഥികള് പ്രസാര് ഭാരതിയുടെ വെബ്സൈറ്റായ https://applications.prasarbharati.org സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. ഡിസംബര് 18നാണ് വിജ്ഞാപനം ഇറക്കിയത്. അന്ന് മുതല് 15 ദിവസത്തിനുള്ളില് അപേക്ഷ അയക്കണം. അപേക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും ബുദ്ധിമുട്ടുകള്ക്ക് hrcell11413@gmail.com ലേക്ക് മെയില് ചെയ്യുക.

വിജ്ഞാപനം: Click

prasar bharati camera assistant recruitment apply soon

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular