Wednesday, May 21, 2025

പത്താം ക്ലാസുണ്ടോ? മലയാളം അറിയാമോ? ബറോഡ ബാങ്കില്‍ പ്യൂണ്‍ ആവാം; ആകെ 500 ഒഴിവുകള്‍

ബാങ്ക് ഓഫ് ബറോഡയില്‍ പത്താം ക്ലാസുകാര്‍ക്ക് പ്യൂണ്‍ (ഓഫീസ് അസിസ്റ്റന്റ്) റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ബറോഡ ബാങ്കിന്റെ കേന്ദ്രങ്ങളിലേക്ക് നിയമനം നടക്കും.

കേരളത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ മെയ് 23ന് മുന്‍പായി ഓണ്‍ലൈനായി നല്‍കണം.

തസ്തിക & ഒഴിവ്

ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂണ്‍ ) റിക്രൂട്ട്‌മെന്റ്. ആകെ 500 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെ വിവിധ ശാഖകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.

പ്രായപരിധി

18 വയസിനും, 26 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഏത് സംസ്ഥാനത്താണോ അപേക്ഷ നല്‍കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. (മലയാളം അറിഞ്ഞിരിക്കണം).

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,500 രൂപമുതല്‍ 37815 രൂപ വരെ ശമ്ബളമായി ലഭിക്കും. പുറമെ അലവന്‍സ്, ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവയും ലഭിക്കും.

തെരഞ്ഞെടുപ്പ്

അപേക്ഷകര്‍ ഓണ്‍ലൈന്‍ ടെസ്റ്റിന് ഹാജരാവണം. അതില്‍ വിജയിക്കുന്നവരെ പ്രാദേശിക ഭാഷാ ടെസ്റ്റിന് വിധേയരാക്കും. അതില്‍ വിജയിക്കുന്നവരെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച്‌ നിയമനം നടത്തും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബറോഡ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പോര്‍ട്ടലില്‍ നിന്ന് പ്യൂണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം വിജ്ഞാപനം വായിച്ച്‌ നോക്കി മെയ് 23ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അപേക്ഷ: click

വിജ്ഞാപനം: click

Bank of Baroda is recruiting 10th-grade pass candidates for the position of Peon (Office Assistant). The recruitment will be for various branches across different states of India

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular