Monday, May 12, 2025

സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയില്‍ ജോലിയവസരം; പ്ലസ് ടു ഉള്ളവർക്കും മാര്‍ച്ച്‌ 15ന് മുൻപായി അപേക്ഷ നല്‍കാം

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയില്‍ ജോലി നേടാൻ അവസരം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്മെന്റാണ് നടക്കുക.

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ മാർച്ച്‌ 15ന് മുൻപായി തപാല്‍ മുഖേനയോ, നേരിട്ടോ, ഇമെയില്‍ മുഖേനയോ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

സംസ്ഥാന തണ്ണീർത്തട അതോറിറ്റിയില്‍ ഡാറ്റ എൻട്രി ഓപ്പറേറ്റർ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം.

പ്രായപരിധി

18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത

പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. അംഗീകൃത സ്ഥാപനത്തിന് കീഴില്‍ നിന്ന് ഡിസിഎ (ഡിപ്ലോമ ഇൻ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്സ് സർട്ടിഫിക്കറ്റ് വേണം. സമാന തസ്തികയില്‍ ജോലി ചെയ്ത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,175 രൂപ ശമ്ബളമായി പ്രതിമാസം ലഭിക്കും.

അപേക്ഷ‌

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം 2025 മാർച്ച്‌ 15 തീയതിയ്ക്ക് മുൻപായി ചുവടെ നല്‍കിയ വിലാസത്തിലോ, ഇമെയില്‍ മുഖേനയോ അയക്കണം.

വിലാസം: മെമ്ബർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനല്‍ കോംപ്ലക്സ്, തമ്ബാനൂർ, തിരുവനന്തപുരം 695 001. or

ഇമെയില്‍ (swak.kerala@gmail.com) ലഭ്യമാക്കേണ്ടതാണ്.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതും അഭിമുഖത്തിലൂടെ അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നതുമായിരിയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് (http://www.swak.kerala.gov.in) എന്ന വെബ്സെെറ്റ് സന്ദർശിക്കുക.

കൂടുതല്‍ തൊഴില്‍ വാർത്തകള്‍ക്ക് ഈ ഗ്രൂപ്പില്‍ ജോയിൻ ചെയ്യുക

data entry job in kerala apply till march 15

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular