Thursday, February 13, 2025

വനിതകള്‍ക്ക് അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസര്‍ ജോലി

വനിതകള്‍ക്ക് അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസർ ജോലി : കേരള സര്‍ക്കാരിന്റെ കീഴില്‍ യൂണിഫോം ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Prisons & Correctional Services ഇപ്പോള്‍ Female Assistant Prison Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ള മുസ്ലിം വിഭാഗത്തില്‍ പെട്ട വനിതകള്‍ക്ക് അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസർ പോസ്റ്റുകളിലായി മൊത്തം 4 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്തംബര്‍ 4 വരെ അപേക്ഷിക്കാം.

പ്രായപരിധി 18-39.മിനിമം വിദ്യാഭ്യാസ യോഗ്യത പത്താംക്‌ളാസ്സ് .Prisons & Correctional Services ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച്‌ കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓണ്‍ലൈൻ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നല്‍കുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.

നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷാകലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറിലും നല്‍കുന്നതാണ് .

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് കാണൂ

ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular