ആലപ്പുഴ ജില്ലയില്‍ അങ്കണവാടി ഹെല്‍പ്പർ ജോലി നേടാൻ അവസരം. വെളിയനാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കാവാലം പഞ്ചായത്തിലെ അങ്കണവാടിയിലേക്കാണ് ഹെല്‍പ്പറെ ആവശ്യമുള്ളത്.
താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 9ന് മുൻപ് എത്തിക്കണം. വിശദവിവരങ്ങള്‍ ചുവടെ,
തസ്തിക & ഒഴിവ്
വെളിയനാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കാവാലം പഞ്ചായത്തിലെ അങ്കണവാടിയില്‍ ഹെല്‍പ്പർ റിക്രൂട്ട്മെന്റ്.
യോഗ്യത
പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എന്നാല്‍ എസ്എസ്എല്‍സി യോഗ്യത നേടിയിരിക്കാൻ പാടില്ല.
പ്രായപരിധി
18 വയസിനും, 46 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. (2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം). പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയില്‍ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ മെയ് ഒമ്ബതിന് അഞ്ച് മണിക്ക് മുമ്ബായി വെളിയനാട് ഐ.സി.ഡി.എസ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
ജില്ല, സെഷൻസ് ജഡ്ജ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള ഹൈക്കോടതി വിജ്ഞാപന പ്രകാരം ജില്ലാ ജഡ്ജ്, സെഷൻസ് ജഡ്ജ് നിയമനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കേരള സ്റ്റേറ്റ് ഹയർ ജുഡീഷ്യല്‍ സർവീസിലുളളവർക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.
കാഴ്ച, സംസാരം, കേള്‍വി പരിമിതികളുള്ളവർക്കായുള്ള രണ്ട് തസ്തികകളിലും, കേരളത്തിലുള്ള നോണ്‍ ക്രീമിലെയർ വിഭാഗം മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മാത്രം അപേക്ഷിക്കാൻ കഴിയുന്ന ഒരു തസ്തികയിലും, എല്ലാ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാൻ കഴിയുന്ന മൂന്ന് തസ്തികകളിലുമാണ് നിയമനം.
144840- 194660 ആണ് ശമ്ബള സ്കെയില്‍. അപേക്ഷകള്‍ https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 19.