അഞ്ചല് അഡീഷണല് ഐസിഡിഎസ് പ്രോജക്‌ട് പരിധിയില്പ്പെടുന്ന കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര് ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്ക്കര്, ഹെല്പ്പര് തസ്തികകളില് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
വര്ക്കര് തസ്തിക: എസ്.എസ്.എല്.സി പാസായ വനിതകള്ക്ക് അപേക്ഷിക്കാം.
ഹെല്പ്പര് തസ്തിക: എസ്.എസ്.എല്.സി പാസാകാത്ത വനിതകള്ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1ന് 18നും 46നും ഇടയില് പ്രായമുള്ളവരായിരിക്കണം. പട്ടികജാതി/പട്ടികവര്ഗ വിഭാഗക്കാര്ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
അഞ്ചല് അഡീഷണല് ഐ.സി.ഡി.എസ് ഓഫീസ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്.
2.
വനിതാ ശിശുവികസന വകുപ്പ് നെന്മാറ ഐസിഡിഎസ് പ്രോജക്‌ട് പരിധിയില് വരുന്ന നെന്മാറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്ക്കര് മാരുടേയും ഹെല്പ്പര്മാരുടേയും സെലക്ഷന് ലിസ്റ്റ് രൂപീകരിക്കുന്നു. യോഗ്യരായ വനിത ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോം നെന്മാറ ഐസിഡിഎസ് പ്രോജക്‌ട് ഓഫീസിലും നെല്ലിയാമ്ബതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. നെന്മാറ വിത്തനശ്ശേരി ഐ സി ഡി എസ് പ്രോജക്‌ട് ഓഫീസ് ബ്ലോക്ക് ഓഫീസ് ബില്ഡിഗില് ജനുവരി 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള് സ്വീകരിക്കും. ഫോണ് : 04923 241419.