എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയര് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി. ആകെ 89 ഒഴിവുകളാണുള്ളത്.
മിനിമം പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 28.
തസ്തിക & ഒഴിവ്
എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില് ജൂനിയര് അസിസ്റ്റന്റ് (ഫയര് സര്വീസസ്) റിക്രൂട്ട്മെന്റ്. ആകെ 89 ഒഴിവുകള്.
യോഗ്യത
മെക്കാനിക്കല്, ഓട്ടോമൊബൈല്, ഫയര് എന്നീ വിഷയങ്ങളില് മൂന്ന് വര്ഷത്തെ അംഗീകൃത റെഗുലര് ഡിപ്ലോമയോ, 12ാം ക്ലാസ് (റെഗുലര്) പാസായവരോ ആയിരിക്കണം.
മാത്രമല്ല സാധുവായ മീഡിയം, അല്ലെങ്കില് ഹെവി മോട്ടോര് ലൈസന്സ് വേണം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 31,000 രൂപ മുതല് 92,000 രൂപ വരെ ശമ്ബളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
രണ്ട് ഘട്ടങ്ങളായാണ് സെലക്ഷന് നടപടികള് നടക്കുക. രണ്ട് മണിക്കൂര് ദൈര്ഘ്യമുള്ള കമ്ബ്യൂട്ടര് അധിഷ്ഠിത ടെസ്റ്റും, ഡോക്യുമെന്റ് വെരിഫിക്കേഷന്, ഫിസിക്കല് മെഷര്മെന്റ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. തുടര്ന്ന് ലൈറ്റ് മോട്ടോര് വെഹിക്കിള് ഡ്രൈവിങ് ടെസ്റ്റിലും പാസാവണം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം ജനുവരി 28ന് മുന്പായി അപേക്ഷ നല്കുക.
വെബ്സൈറ്റ്: http://www.aai.aero
Latest Recruitment in Airport Authority 92000 salary apply now