എയര്പോര്ട്ട് അതോറിറ്റിയിലേക്ക് പുതിയ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. കണ്സള്ട്ടന്റ് വിഭാഗത്തിലേക്ക് എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
താല്പര്യമുള്ളവര് ഏപ്രില് 2ന് മുന്പായി താഴെ നല്കിയിരിക്കുന്ന ഇമെയില് വിലാസത്തിലേക്ക് അപേക്ഷയും അനുബന്ധ രേഖകളും അയക്കണം. കൂടുതല് വിവരങ്ങള്ക്ക് എയര്പോര്ട്ട് അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദര്ശിക്കുക.
ഇമെയില്- chqrectt@aai.aero
വെബ്സൈറ്റ്: http://aai.aero
തസ്തികയും ഒഴിവുകളും
എയര്പോര്ട്ട് അതോറിറ്റിയില് കണ്സള്ട്ടന്റ് തസ്തികയില് ആകെ 20 ഒഴിവുകളാണുള്ളത്.
പ്രായപരിധി
65 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷ നല്കാം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 75,000 രൂപ ശമ്ബളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
ലഭിച്ച അപേക്ഷകരില് നിന്ന് യോഗ്യരായവരെ തിരഞ്ഞെടുത്ത് ഷോര്ട്ട് ലിസ്റ്റ് ചെയ്യും. ശേഷം ഇവരെ ഇന്റര്വ്യൂവിന് വിളിപ്പിക്കും. തുടര്ന്ന് സര്ട്ടിഫിക്കറ്റ് പരിശോധനയും നടക്കും. തുടര്ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെലക്ഷനുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് സൈറ്റിലുണ്ട്.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം കണ്സല്ട്ടന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വിശദ വിവരങ്ങള് അറിയുക. യോഗ്യത, ജോലിയുടെ സ്വഭാവം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള് വെബ്സൈറ്റിലുണ്ട്.
വെബ്സൈറ്റ്: aai.aero
Airport Authority of India (AAI) is recruiting for Consultant positions. Candidates interested in applying must submit their applications along with supporting documents via email before April 2