Wednesday, May 21, 2025

പത്താം ക്ലാസ് യോഗ്യത; നേവിയില്‍ അഗ്നിവീര്‍ ആവാം; തുടക്ക ശമ്ബളം 30,000

ഇന്ത്യന്‍ നാവിക സേനയില്‍ അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

മെട്രിക് (എംആര്‍), സീനിയര്‍ സെക്കണ്ടറി റിക്രൂട്ട്‌സ് (എസ്‌എസ്‌ആര്‍) എന്നിങ്ങനെ രണ്ട് തലത്തിലാണ് തിരഞ്ഞെടുപ്പ്. 02/2025, 01/2026, 02/2026 ബാച്ചുകളിലേക്കായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകള്‍ ഏപ്രില്‍ 10ന് മുന്‍പായി എത്തണം.

തസ്തികയും ഒഴിവുകളും

ഇന്ത്യന്‍ നേവിയില്‍ അഗ്നിവീര്‍ SSR/ MR റിക്രൂട്ട്‌മെന്റ്.

പ്രായപരിധി

അഗ്നിവീര്‍ 02/2025 : ഉദ്യോഗാര്‍ഥികള്‍ 2004 സെപ്റ്റംബര്‍ 1നും 2008 ഫെബ്രുവരി 29നും ഇടയില്‍ ജനിച്ചവരായിരിക്കണം.

അഗ്നിവീര്‍ 01/2026: ഉദ്യോഗാര്‍ഥികള്‍ 2005 ഫെബ്രുവരി 1നും 2008 ജൂലൈ 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.

അഗ്നിവീര്‍ 02/2026: ഉദ്യോഗാര്‍ഥികള്‍ 2005 ജൂലൈ 1നും 2008 ഡിസംബര് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത വിവരങ്ങള്‍

അഗ്നിവീര്‍ മെട്രിക്: എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ വിജയിക്കണം.

അഗ്നിവീര്‍ സീനിയര്‍ സെക്കണ്ടറി : 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു സയന്‍സ് വിജയം. അല്ലെങ്കില്‍ മുന്ന് വര്‍ഷ ഡിപ്ലോമ (മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഓട്ടോമൊബൈല്‍സ്/ കമ്ബ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ ഐടി).

യുഎഇയില്‍ ലുലു ഹയറിങ് നടക്കുന്നു; നിരവധി ഒഴിവുകള്‍; സിവി മെയില്‍ അയച്ച്‌ അപേക്ഷിക്കാം

എസ്‌എസ്‌എല്‍സി/ പ്ലസ് ടു / തത്തുല്യ പരീക്ഷ എഴുതുന്നവരെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും.

എന്‍സിസി സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, സ്വിമ്മിങ് എന്നിങ്ങനെ എക്‌സ്ട്രാ കരിക്കുലര്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മികച്ച അവസരമാണിത്.

ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ്: പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും കുറഞ്ഞത് 157 സെ.മീ ഉയരം ഉണ്ടായിരിക്കണം. മെഡിക്കലി ഫിറ്റായിരിക്കണം. ഫിറ്റ്‌നസ് ടെസ്റ്റ് പാസാവണം. വൈകല്യങ്ങള്‍ ഉണ്ടായിരിക്കരുത്.

തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഒന്നാംഘട്ടം മെയില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഇന്ത്യന്‍ നേവി നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റില്‍ (ഐനെറ്റ്) പങ്കെടുക്കണം. തെരഞ്ഞെടുക്കുന്നവരെ കായികക്ഷമത, എഴുത്ത് പരീക്ഷ, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തും. അന്തിമ മെറിറ്റ് ലിസ്റ്റ് സംസ്ഥാന അടിസ്ഥാനത്തില്‍ തയ്യാറാക്കി നാലു വര്‍ഷത്തേക്കാണ് നിയമനം നടക്കുക.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ തുടക്ക ശമ്ബളം ലഭിക്കും. ഇത് പിന്നീട് 33,000, 36500, 40,000 എന്നിങ്ങനെ ഓരോ വര്‍ഷവും വര്‍ധിക്കും.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ നേവിയുടെ റിക്രൂട്ടിങ് സൈറ്റായ http://www.joinindiannavy.gov.in സന്ദര്‍ശിച്ച്‌ ഏപ്രില്‍ 10ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും സൈറ്റിലുണ്ട്.

The Indian Navy Agniveer recruitment is open at two levels: Matric (MR) and Senior Secondary Recruits (SSR). The recruitment will be for the batches 02/2025, 01/2026, and 02/2026. Applicants must submit their applications before April 10th.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular