Monday, May 12, 2025

ഇൻറര്‍വ്യൂ മുഖേന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി; ഈ ആഴ്ചയിലെ ഒഴിവുകളറിയാം

അക്കൗണ്ടന്റ് ഒഴിവ്

മലപ്പുറം ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു.

കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ബികോം , ടാലി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ ഏപ്രില്‍ 26 നകം പ്രൊജക്‌ട് മാനേജർ & എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.

താല്‍ക്കാലിക ഒഴിവ്

പാലക്കാട് ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളില്‍ പാലിയേറ്റിവ് നഴ്സ് (ഹോമിയോ), സ്റ്റോർ അസിസ്റ്റന്റ് (ഹോമിയോ), അറ്റൻഡർ (ഹോമിയോ) എന്നീ തസ്തികകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ അസല്‍ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ടെത്തി പേരു രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻ് ഓഫീസർ അറിയിച്ചു. ഫോണ്‍: 0491 2505204.

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അക്രഡിറ്റ് എഞ്ചിനീയർ/ഓവർസീയർ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 21നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്കാണ് അവസരം. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്ക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവും. താല്‍പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഏപ്രില്‍ 24 ന് രാവിലെ 11 ന് ഐടിഡി പ്രൊജക്റ്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം

അപ്രന്റീസ് ട്രെയിനി നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണ പാതയ്ക്കരയില്‍ പ്രവർത്തിക്കുന്ന ഐടിഐ യില്‍ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. താല്പര്യമുള്ളവർ http://www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലില്‍ രജിസ്റ്റർ ചെയ്യണം. ഏപ്രില്‍ 16ന് രാവിലെ 11ന് ഐടിഐയില്‍ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും.

Job in Government Institutions without exam know about vacancies this week

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular