Monday, February 24, 2025

പരീക്ഷയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി; ഇപ്പോള്‍ അപേക്ഷിക്കാം

പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം. സെൻട്രല്‍ ബോർഡ് ഒഫ് ഡയറക്‌ട് ടാക്സസില്‍ (സിബിഡിടി) ഗ്രേഡ് ബി തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റില്‍ പ്രോസസിംഗ് അസിസ്റ്റൻ്റുമാരുടെ ഒഴിവിലേക്കാണ് നിയമനം. ഇൻകം ടാക്സിന്റെ (https://incometaxindia.gov.in/Lists/Recruitment%20Notices/Attachments/126/cbdt-DPA-B- advertisement-on-website-v1.pdf) എന്ന വെബ്സൈറ്റില്‍ വിശദ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. എട്ട് തസ്തികകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. വിജ്ഞാപനം പുറത്തിറങ്ങി 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. 56 വയസിന് താഴെ പ്രായമുള്ളവർക്കാണ് ജോലിക്ക് അപേക്ഷിക്കാൻ അവസരമുള്ളത്.

യോഗ്യതകള്‍

1) കമ്ബ്യൂട്ടർ ആപ്ലിക്കേഷനിലോ കമ്ബ്യൂട്ടർ സയൻസിലോ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികള്‍ക്കും എഞ്ചിനീയറിംഗില്‍ അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദമുളളവർക്കും അപേക്ഷിക്കാം.
2) അംഗീകൃത സർവകലാശാലയില്‍ നിന്ന് കമ്ബ്യൂട്ടർ ആപ്ലിക്കേഷനിലോ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിലോ ബിരുദം നേടിയ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
3) ഇലക്‌ട്രോണിക്സ് ഡാറ്റ പ്രോസസിംഗില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

ശമ്ബളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം 44,900 മുതല്‍ 1,42,400 രൂപ വരെ ശമ്ബളം ലഭിക്കും. ഉദ്യോഗാർത്ഥികള്‍ അപേക്ഷ പൂരിപ്പിച്ച്‌ ആവശ്യമായ രേഖകളോടൊപ്പം താഴെ പറയുന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതുണ്ട്. അയക്കേണ്ടവിലാസം (ഡയറക്ടറേറ്റ് ഒഫ് ഇൻകം ടാക്സ്, സെൻട്രല്‍ ബോർഡ് ഒഫ് ഡയറക്‌ട് ടാക്സ്. ഗ്രൗണ്ട് ഫ്ളോർ, എഫ് 2, എആർഎ സെൻറർ).

The central government has announced job openings without an examination process. Interested candidates can now apply for the positions.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular