ആര്മി റിക്രൂട്ട്മെന്റ് ഓഫീസ് സംഘടിപ്പിക്കുന്ന കരസേനയിലേക്കുള്ള അഗ്നിവീര് റിക്രൂട്ട്മെന്റ് റാലി നവംബര് 6 മുതല് 13 വരെ പത്തനംതിട്ടയില് നടക്കും
അടൂര് സബ്ഡിവിഷന് കീഴിലുള്ള കൊടുമണ് ഇഎംഎസ് സ്റ്റേഡിയത്തിലാണ് റാലി. ഏപ്രില് 22 മുതല് മേയ് 7 വരെ നടത്തിയ ഓണ്ലൈന് പൊതുപ്രവേശന പരീക്ഷയില് (CEE) കേരളത്തില് നിന്നുള്ള അഗ്നിവീര് വിഭാഗത്തിലേക്കും കേരള, കര്ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില് നിന്നുമുള്ള റെഗുലര് വിഭാഗത്തിലേക്കും യോഗ്യത നേടിയ പുരുഷ അപേക്ഷകര്ക്കാണ് റാലിയില് പങ്കെടുക്കാനാവുക.
അഗ്നീവീര് ജനറല് ഡ്യൂട്ടി, അഗ്നിവീര് ടെക്നിക്കല്, അഗ്നിവീര് ക്ലര്ക്ക്/ സ്റ്റോര് കീപ്പര് ടെക്നിക്കല്, അഗ്നീവീര് ട്രേഡ്സ്മെന് വിഭാഗങ്ങളിലേക്കുള്ള റാലിയില് തെക്കന് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്ഥികള്ക്കാണ് അവസരം.
സോര്ജിയര് നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാര്മ, ആര്ടിജെസിഒ (റിലീജിയസ് ടീച്ചേഴ്സ് ജൂനിയര് കമ്മീഷന്ഡ് ഓഫീസേഴ്സ്), ഹവില്ദാര് സര്വേയര് ഓട്ടോ കാര്ട്ടോ എന്നീ വിഭാഗങ്ങളിലേക്ക് കേരള, കര്ണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില് നിന്നു ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്ക്കും ഈ റാലിയില് പങ്കെടുക്കാം.
ഷോര്ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്ഥികളുടെ അഡ്മിറ്റ് കാര്ഡുകള് രജിസ്റ്റര് ചെയ്ത ഇ-മെയില് വിലാസങ്ങളിലേക്ക് അയച്ചിട്ടുണ്ട്. പേഴ്സനല് ലോഗിന് വഴിയും http://www.joinindianarmy.nic.in എന്ന വെബ്സൈറ്റില് നിന്നും അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാം.
Army Agniveer Rally in Pathanamthitta from November 6 to 13