Thursday, November 21, 2024

കേരള സര്‍ക്കാര്‍ മുഖേന യു.എ.ഇയിലേക്ക് ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്; ഇന്റര്‍വ്യൂ നവംബര്‍ 6 ന്; കൂടുതലറിയാം

കേ രള സര്ക്കാര് സ്ഥാപനമായ ഒഡാപെക് മുഖേന യു.എ.ഇയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. യു.എ.ഇയിലേക്ക് ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാന് (ഇലക്‌ട്രിക്കല്) ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക്ക് നംവബര് 6ന് നടക്കുന്ന ഇന്റര്വ്യൂവില് പങ്കെടുത്ത് ജോലി നേടാം.

യോഗ്യത

ഇലക്‌ട്രിക്കല് എഞ്ചിനീറിങ്ങില് ഐടിഐ അഥവാ ഡിപ്ലോമയും Autocad, RIVET എന്നിവയില് ട്രെയിനിങ്ങും ഉള്ളവര്ക്കു പങ്കെടുക്കാം. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി.

ശമ്ബളം

1250 ദിര്ഹം ശമ്ബളം. കൂടാതെ ഓവര്ടൈം അലവന്സും ലഭിക്കും. താമസസൗകര്യം, വിസ, മെഡിക്കല് ഇന്ഷുറന്സ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വര്ഷത്തേക്കാണ് കരാര്.

അപേക്ഷ

താല്പര്യമുള്ളവര് ബയോഡേറ്റ, പാസ്പോര്ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്ട്ടിഫിക്കറ്റുകള് എന്നിവ സഹിതം 2024 നവംബര് 6 ന് രാവിലെ 11 മണിക്ക് ODEPC Training cetnre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില് നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്ക്ക് http://www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്ശിക്കുക. ഫോണ് 04712329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ല. ഈ റിക്രൂട്ട്മെന്റിന് സര്ക്കാര് അംഗീകൃത സര്വീസ് ചാര്ജ് ബാധകമാണെന്ന് അധികൃതര് അറിയിച്ചു.

Technician Recruitment to UAE by Government of Kerala Interview on November 6 Know more

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular