വിദേശ ജോലി മോഹം ഉള്ളില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ അവസരവുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് രംഗത്ത് വന്നിരിക്കുകയാണ്. യു എ ഇയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
പ്രവർത്തിപരിചയമുള്ള ആളുകളേയല്ല ഈ ജോലിയിലേക്ക് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്പളവും അത്ര ഉയർന്നതല്ല. യു എ ഇയിലെ പ്രശസ്തമായ ഒരു കമ്പനിയിലേക്ക് വിദഗ്ധ ടെക്നീഷ്യന്‍ ട്രെയിനി (അപ്രിന്റീസ്) (Skilled technician Trainees [Apprentices] ആയിട്ടാണ് നിയമനം.
ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവർക്ക് മാസം സ്റ്റൈപ്പെന്‍ഡ് എന്ന രീതിയില്‍ മാസം 800 യു എ ഇ ദിർഹം ലഭിക്കും. അതായത് 18289 ഇന്ത്യന്‍ രൂപ. ഇതിന് പുറമെ ഓവർ ടൈമിന് അതിന്റേതായ ആനുകൂല്യങ്ങളും ലഭിക്കും. ഐ ടി ഐ യോഗ്യതയുള്ള പുരുഷന്മാരായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിവിധ തസ്തികളിലായി ആകെ 310 ഒഴിവുകളാണുള്ളത്. ഇലക്‌ട്രീഷ്യൻ 50, പ്ലംബർ 50, ഡക്റ്റ് ഫാബ്രിക്കേറ്റർ 50, പൈപ്പ് ഫിറ്റർ – (Ch. വാട്ടർ / പ്ലംബിംഗ് / ഫയർ ഫൈറ്റിംഗ്) 50, വെല്‍ഡർ 25, ഇൻസുലേറ്ററുകൾ (പ്ലംബിംഗ് ആന്‍ഡ് HVAC) 50, HVAC -ടെക്നീഷ്യൻസ് 25, മേസൺസ് 10 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ജോലി സമയം ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് ഉള്‍പ്പെടെ 9 മണിക്കൂറായിരിക്കും. മെഡിക്കൽ ഇൻഷുറൻസ്, താമസം, ഗതാഗതം, വിസ എന്നിവ കമ്പനി ഫ്രീയായി അനുവദിക്കും. രണ്ട് വർഷ കാലാവധിയിലുള്ള വിസയായിരിക്കും അനുവദിക്കുക. ഒരു വർഷത്തിനുള്ളില്‍ ഉദ്യോഗാർത്ഥി തിരികെ പോകുകയാണെങ്കില്‍ വിസയ്ക്ക് ആവശ്യമായി വന്ന തുക തിരികെ നല്‍കേണ്ടി വരും.
താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ബയോഡാറ്റ,
മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റിൻ്റെ പകർപ്പുകൾ, പാസ്‌പോർട്ടിൻ്റെ പകർപ്പ്, കളർ ഫോട്ടോ എന്നിവ സഹിതം trainees_abrod@odepec എന്ന മെയില്‍ ഐഡിയിലേക്ക് 10-10-2024 മുമ്പായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
അതേസമയം തന്നെ കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളിലും താല്‍ക്കാലിക ജോലിക്ക് ആളെ ആവശ്യമുണ്ട്. അത്തരത്തിലുള്ള ഏതാനും ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനമാണ് താഴെ കൊടുക്കുന്നത്. വയനാട് മെഡിക്കൽ കോളേജ്, അർദ്ധ സർക്കാർ സ്ഥാപനം തുങ്ങിയ ഇടങ്ങിലാണ് ഒഴിവ്.
ഡ്രൈവര്‍ താത്കാലിക ഒഴിവ്
സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ 61 താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 10 തീയതിക്കകം യോഗ്യത/ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
യോഗ്യത -ഒമ്പതാം ക്ലാസ് പാസ്. സാധുവായ ഹെവി ഡ്യൂട്ടി ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കി ഏഴുവര്‍ഷം തികഞ്ഞിരിക്കണം. ഹെവി മോട്ടോര്‍ ലൈസന്‍സ് കരസ്ഥമാക്കി മൂന്നുവര്‍ഷമോ അതിലധികമോ കാലയളവ് ഡ്രൈവിംഗ് ലൈസന്‍സില്‍ ഹെവി ഗുഡ്സ്, ഹെവി പാസഞ്ചേഴ്‌സ് വാഹനങ്ങളുടെ എന്‍ഡോഴ്‌സ്മെന്റ് ഉണ്ടായിരിക്കണം.
ശാരീരിക അളവുകള്‍ പൊക്കം- 158 സെ മീ, നെഞ്ചളവ് – 76 സെ മീ, കാഴ്ചശക്തി – വിദൂരകാഴ്ച -വലത് കണ്ണ്-6/6 , ഇടത് കണ്ണ്- 6/6, ഹ്രസ്വ ദൂര കാഴ്ച – വലത് കണ്ണ്- 0.5, ഇടത് കണ്ണ് – 0.5, പ്രായം – 01/01/2024 ജനുവരി ഒന്നിന് 25- നും, 60-നും ഇടയില്‍. ശമ്പളം ഒരു ഡ്യൂട്ടിക്ക് 715 രൂപ. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരേയും ഓപ്പണ്‍ വിഭാഗത്തിലുള്ളവരെയും പരിഗണിക്കുന്നതാണ്.
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും.
എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 8ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.