Thursday, November 21, 2024

വന്‍ അവസരം; കാബിനറ്റ് സെക്രട്ടേറിയറ്റില്‍ 160 ഓഫീസര്‍, 95,000 രൂപ വരെ ശമ്പളം

ന്യൂഡൽഹിയിലെ കാബിനറ്റ് സെക്രട്ടേറിയറ്റ് ഓഫീസിൽ ഡെപ്യൂട്ടി ഫീൽഡ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ്/ ഐ.ടി. വിഭാഗത്തിലും ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ വിഭാഗത്തിലും 80 വീതം ഒഴിവാണുള്ളത്. 2022, 2023, 2024 വർഷങ്ങളിലെ ഗേറ്റ് സ്കോർ പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

ശമ്പളം: 95,000 രൂപ. യോഗ്യത: എൻജിനീയറിങ് / ടെക്നോളജി ബിരുദം. അല്ലെങ്കിൽ സയൻസ് വിഷയങ്ങളിലോ ടെക്നിക്കൽ/ സയന്റിഫിക് അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം.
പ്രായം: 30 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സളിവ് അനുവദിക്കും.

ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കി, അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വിവിധ കേന്ദ്രങ്ങളിലായാണ് അഭിമുഖം നടക്കുക. കേരളത്തിൽനിന്നുള്ളവർക്ക് ചെന്നൈ ആണ് അടുത്തുള്ള അഭിമുഖകേന്ദ്രം.

അപേക്ഷ സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: Post Bag No: 001, Lodhi Road Head Post Office, New Delhi 110003. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും ക്യു.ആർ.കോഡ് സ്കാൻ ചെയ്യുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular