Friday, November 22, 2024

പത്താം ക്ലാസുകാര്‍ക്ക് വമ്ബന്‍ അവസരം; എസ്.എസ്.സി GD കോണ്‍സ്റ്റബിള്‍ വിജ്ഞാപനമെത്തി; 39,481 ഒഴിവുകള്‍

പത്താം ക്ലാസ് യോഗ്യതയില് കേന്ദ്ര സേനകളില് സ്ഥിര ജോലി നേടാന് അവസരം. സ്റ്റാഫ് സെലക്ഷന് കമ്മീഷന് ഇപ്പോള് ജി.ഡി കോണ്സ്റ്റബിള് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കോണ്സ്റ്റബിള് പോസ്റ്റുകളില് ആകെ 39,481 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 14 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

ബോര്ഡര് സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സ് (CISF), സെന്ട്രല് റിസര്വ് പൊലിസ് ഫോഴ്സ് (CRPF), ഇന്തോ-ടിബറ്റന് ബോര്ഡര് പൊലിസ് (ITBP) , സഷസ്ത്ര സീമാ ബെല് (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിള്സ് (AR), നര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (NCB) എന്നിവിടങ്ങളിലേക്കാണ് നിയമനം നടക്കുക.

തസ്തിക& ഒഴിവ്

സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ GD കോണ്സ്റ്റബിള് റിക്രൂട്ട്മെന്റ്. ആകെ 39,481 ഒഴിവുകള്.

പുരുഷന് = 35612 ഒഴിവുകള്.

വനിതകള് = 3869 ഒഴിവുകള്.

പ്രായപരിധി

18 വയസിനും, 23 വയസിനും ഇടയില് പ്രായം.

പട്ടികജാതി/ പട്ടികവര്ഗ്ഗ വിഭാഗക്കാര്ക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാര്ക്കും വിരമിച്ച സൈനികര്ക്കും ഉയര്ന്ന പ്രായപരിധിയില് നിന്ന് മൂന്ന് വയസ്സ് ഇളവ്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോര്ഡിന് കീഴില് 10ാം ക്ലാസ് വിജയം / തത്തുല്യം.

അപേക്ഷ

ജനറല് കാറ്റഗറി = 100 രൂപ.

എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, വനിതകള് എന്നിവര്ക്ക് ഫീസടക്കേണ്ടതില്ല.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ നേരിട്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കി സംശയങ്ങള് തീര്ക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular