ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി. ജൂനിയര്‍ കെമിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ബിസിനസ് അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ടെക്നീഷ്യന്, ജൂനിയര്‍ എഞ്ചിനീയര്‍, ഫോര്മാന്, ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 391 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 7 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജൂനിയര്‍ കെമിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ബിസിനസ് അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ടെക്നീഷ്യന്, ജൂനിയര്‍ എഞ്ചിനീയര്‍, ഫോര്മാന്, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമനം.
ആകെ 391 ഒഴിവുകള്‍.
ജൂനിയര്‍ കെമിസ്റ്റ് = 8
ജൂനിയര്‍ സൂപ്രണ്ട് = 05
ജൂനിയര്‍ അക്കൗണ്ടന്റ് = 14
അക്കൗണ്ട്സ് അസിസ്റ്റന്റ് = 13
ബിസിനസ് അസിസ്റ്റന്റ് = 65
ഓപ്പറേറ്റര്‍ = 81
ടെക്നീഷ്യന് = 139
ജൂനിയര്‍ എഞ്ചിനീയര്‍ = 03
ഫോര്മാന് = 21
ടെക്നിക്കല്‍ അസിസ്റ്റന്റ് = 03 എന്നിങ്ങനെയാണ് ഓരോ തസ്തിക തിരിച്ചുള്ള ഒഴിവുകള്‍.
പ്രായപരിധി
ജൂനിയര്‍ കെമിസ്റ്റ്, ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ അക്കൗണ്ടന്റ് = 28 വയസ്.
അക്കൗണ്ട്സ് അസിസ്റ്റന്റ്, ബിസിനസ് അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ടെക്നീഷ്യന് = 26 വയസ്.
ജൂനിയര്‍ എഞ്ചിനീയര്‍ = 45 വയസ്.
ഫോര്മാന് = 2833 വയസ്.
ടെക്നിക്കല്‍ അസിസ്റ്റന്റ് = 31 വയസ്.
യോഗ്യത
ജൂനിയര്‍ കെമിസ്റ്റ്
എം.എസ്.സി, രസതന്ത്രം (55 ശതമാനം മാര്‍ക്കോടെ). രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജൂനിയര്‍ സൂപ്രണ്ട് (ഔദ്യോഗിക ഭാഷ)
ഹിന്ദിയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദം.
അക്കൗണ്ട്സ് അസിസ്റ്റന്റ്
ബി.കോം 55 ശതമാനം മാര്‍ക്കോടെ.
എം.എസ്. ഓഫീസ്, എക്സല്‍, പവര്‍ പോയിന്റ്, വേര്‍ഡ് എന്നിവയില്‍ പരിജ്ഞാനം.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ബിസിനസ് അസിസ്റ്റന്റ്
ബിസിനസ് ബിരുദം.
എം.എസ്. ഓഫീസ്, എക്സല്‍, പവര്‍ പോയിന്റ്, വേര്‍ഡ് എന്നിവയില്‍ പരിജ്ഞാനം.
ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടെക്നീഷ്യന് (ഇലക്ട്രിക്കല്‍)
മെട്രിക്കുലേഷന്‍ + ഐ.ടി.ഐ ട്രേഡ്സ്മാന്‍ഷിപ്പ്/ നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രക്കില്/ വയര്‍മാന്‍ ട്രേഡ്.
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
ജൂനിയര്‍ എഞ്ചിനീയര്‍ (കെമിക്കല്‍)
കെമിക്കല്‍/ പെട്രോകെമിക്കല്‍/ കെമിക്കല്‍ ടെക്നോളജി എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ. (60 ശതമാനം മാര്‍ക്കോടെ).
ബന്ധപ്പെട്ട ഫീല്‍ഡില്‍ 08 വര്‍ഷത്തെ പരിചയം.
ജൂനിയര്‍ എഞ്ചിനീയര്‍ (മെക്കാനിക്കല്‍)
മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ പ്രൊഡക്ഷന്‍ & ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ച്ചറിങ്/ മെക്കാനിക്കല്‍ & ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്ലോമ.
എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഫോര്മാന് (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ.
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,500 രൂപ മുതല്‍ 138000 രൂപ വരെ ശമ്ബളമായി ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബി.സി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 50 രൂപ.
മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍സിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click