Friday, November 22, 2024

കിൻഫ്രയിൽ 30000 രൂപ ശമ്പളത്തിൽ ജോലി; ഇത് മറ്റ് നിരവധി ഒഴിവുകളും..ഇപ്പോൾ അപേക്ഷിക്കാം

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിൽ (കിന്‍ഫ്ര) നിരവധി ഒഴിവുകൾ. പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍ (സിവില്‍), മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍ (ഫിനാന്‍സ്) തസ്തികയിലേക്കാണ് നിയമനം. ആകെ 6 ഒഴിവുകളാണ് ഉള്ളത്. 30,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 28. വിശദവിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2024/08/KINFRA_Notification_v8

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.‌

പ്രൊജക്ട് മാനേജർ നിയമനം

തിരുവനന്തപുരം ബാട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (TPLC) പ്രൊജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 36,000 രൂപയാണ് പ്രതിമാസ വേതനം. 60 ശതമാനം മാർക്കോടെയുള്ള എം.ടെക്/ എം.ഇ ആണ് യോഗ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫീസ് അഡ്മിനിസട്രേഷനിലെ മൂന്ന് വർഷത്തെ പരിചയവും രണ്ടു വർഷത്തെ ഗവേഷണ മേഖലയിലെ പ്രവൃത്തിപരിചയവും അഭിലഷണീയ യോഗ്യതകളാണ്. https://forms.gle/Pn3d79YqJK23ztDK8 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 27.


അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവ്

മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവ് വരുന്ന ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 23, 24 തിയ്യതികളില്‍ രാവിലെ 10ന് അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. അറിയിപ്പ് കിട്ടാത്തവര്‍ മണ്ണാര്‍ക്കാട് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 9188959768.

ഗസ്റ്റ് ലക്ചറര്‍, ട്രേഡ്‌സ്മാന്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗം ഗസ്റ്റ് ലക്ചറര്‍, ഗസ്റ്റ് ട്രേഡ്‌സ്മാന്‍ എന്നീ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 19ന് രാവിലെ 11ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 04662 220450.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular