തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴില്ദായകരെയും ഉദ്യോഗാര്ഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴില് മേളയില് ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്, പാരാമെഡിക്കല്, മാര്ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ല് പരം പ്രമുഖ തൊഴില്ദായകര് പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കല്, ട്രാവല് ആന്ഡ് ടൂറിസം യോഗ്യത ഉള്ളവര്ക്ക് അവസരം.
http://www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതല് വിവരങ്ങള്ക്ക്: 8921916220, 8304057735, 7012212473.
ഗുരുവായൂര് ദേവസ്വം
ഗുരുവായൂര് ദേവസ്വത്തിലെ നഴ്സിംഗ് അസിസ്റ്റന്റ് (ഫിമെയില്) (കാറ്റഗറി നം. 18/2022) തസ്തികയില് ഉദ്യോഗാര്ത്ഥികളുടെ അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10.30 മുതലും ഫിസിഷ്യന് (കാറ്റഗറി നം. 12/2023) തസ്തികയുടെ അഭിമുഖം 22ന് രാവിലെ 10.30 മുതലും ഗുരുവായൂര് നഴ്സിംഗ് അസിസ്റ്റന്റ് (മെയില്) (കാറ്റഗറി നം. 17/2022) അഭിമുഖം 22 ന് രാവിലെ 11 മുതലും തിരുവനന്തപുരത്തെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡ് ഓഫീസീല് നടക്കും.
ഉദ്യോഗാര്ത്ഥികളുടെ രജിസ്റ്റര് നമ്ബറുകളുടെ ക്രമത്തിലായിരിക്കും അഭിമുഖം. നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകാത്ത ഉദ്യോഗാര്ത്ഥികളെ റാങ്ക് ലിസ്റ്റില് ഉള്പ്പെടുത്തില്ല. അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങള് http://www.kdrb.kerala.gov.in ല് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്ത്ഥികള്ക്ക് ഇന്റര്വ്യൂ മെമ്മോ അവരുടെ പ്രൊഫൈലില് നിന്ന് ഡൗണ്ലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാര്ത്ഥികള്ക്കും ഇത് സംബന്ധിച്ച് എസ്.എം.എസ് നല്കും. ആഗസ്റ്റ് 16 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയില് ഉള്പ്പെട്ടവര് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്ഡിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറി അറിയിച്ചു.
കൊല്ലം ഗവ. മെഡിക്കല് കോളജില് ഒഴിവ്
കൊല്ലം സര്ക്കാര് മെഡിക്കല് കോളേജിലെ ഇഎന്ടി വിഭാഗത്തില് സീനിയര് റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നതിന് വാക്ക് ഇന് ഇന്റര്വ്യൂ ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നടത്തും. വിശദവിവരങ്ങള്ക്ക് കോളേജ് വെബ്സൈറ്റ് (http://www.gmckollam.edu.in) സന്ദര്ശിക്കുക.