Friday, November 22, 2024

കുടുംബശ്രീയിലും, അങ്കണവാടികളിലും ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; പരീക്ഷയില്ല

1.കുടുംബശ്രീഒറ്റപ്പാലം, മലമ്ബുഴ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുള്ള ഷൊര്ണൂര്, മരുതറോഡ്, കൊല്ലങ്കോട് പ്രദേശത്ത് പ്രവര്ത്തിക്കുന്ന എം.ഇ.ആര്.സി കളില് അക്കൗണ്ടന്റുമാരായി പ്രവര്ത്തിക്കുന്നതിന് എം.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില് താമസിക്കുന്നവരില് നിന്നും അപേക്ഷ ക്ഷണിച്ചു.

ചിറ്റൂര്, പാലക്കാട് ബ്ലോക്കുകളില് നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരായി പ്രവര്ത്തിക്കുന്നതിന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയില് താമസിക്കുന്നവരില് നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ട് തസ്തികകളിലും താല്ക്കാലിക നിയമനമാണ് നടക്കുന്നത്. അപേക്ഷകര് കുടുംബശ്രീ അംഗം/ കുടുബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. 18 മുതല് 35 വയസ് വരെയാണ് പ്രായപരിധി.

ഉദ്യോഗാര്ഥികള് പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്പ്പുകളും, കുടംബശ്രീ അംഗം/ കുടുബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സി.ഡി.എസ്സില് നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസില് തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിനകം കുടുംബശ്രീ ജില്ല മിഷന് കോര്ഡിനേറ്ററുടെ കാര്യാലയം, സിവില് സ്റ്റേഷന്, പാലക്കാട് 678001 എന്ന വിലാസത്തില് സമര്പ്പിക്കണം.

സംശയങ്ങള്ക്ക്: 0491 2505627.

2. അങ്കണവാടി വര്ക്കര്/ ഹെല്പ്പര് നിയമനം

മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയില് വരുന്ന തൃക്കൊടിത്താനം പഞ്ചായത്തിലെ അങ്കണവാടികളില് നിലവിലുള്ളതും മൂന്നു വര്ഷത്തിനുള്ളില് ഉണ്ടാകാന് സാധ്യതയുള്ളതുമായ അങ്കണവാടി വര്ക്കര്/ഹെല്പ്പര് ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടക്കുന്നു.

യോഗ്യത

അങ്കണവാടി വര്ക്കര് എസ്.എസ്.എല്.സി. പാസായ വനിതകള്ക്ക് അപേക്ഷിക്കാം.

ഹെല്പ്പര്
തസ്തികയിലേക്ക് എസ്.എസ്.എല്.സി പാസാകാത്തവര് അപേക്ഷിച്ചാല് മതി.

പ്രായപരിധി
18-46 വയസ് വരെ.

ശ്രദ്ധിക്കുക,

അപേക്ഷകര് ഗ്രാമപഞ്ചായത്ത് പരിധിയില് സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടിക വര്ഗത്തില്പ്പെട്ടവര്ക്ക് ഉയര്ന്ന പ്രായപരിധിയിലും യോഗ്യതയിലും ഇളവ് ലഭിക്കും.

അഭിമുഖം മുഖേനയാണ് തെരഞ്ഞെടുപ്പ്. അപേക്ഷകള് ഓഗസ്റ്റ് 17 വരെ മാടപ്പള്ളി ഐ.സി.ഡി.എസ്. കാര്യാലയത്തില് സ്വീകരിക്കും. സംശയങ്ങള്ക്ക്: 8281999155.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular