അമിത ചിലവ് എല്ലാരുടെയും ഒരു പ്രാധാന പ്രശ്‌നമാണ്. എങ്ങനെ ചിലവ് കുറയ്ക്കാം എന്നു ചിന്തിക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ആഘോഷമായി ജീവിക്കാനാണ് നമുക്കിഷ്ടം. പക്ഷേ എല്ലാത്തിനും ഒരു അതിര് വേണം. വരവ് ചിലവിനെ കുറിച്ച് കൃത്യമായ ധാരണ വേണം. ഇല്ലെങ്കിൽ സാമ്പത്തികമായി വല്ലാതെ കഷ്ടപ്പെടേണ്ടിവരും. ഇതിനായി ഉപകരിക്കുന്ന ഒരു ആപ്പ് ആണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് വരവ് ചെലവുകളെ കുറിച്ച് ഒരു ധാരണ ലഭിക്കും. ഉപയോഗിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.
ആദ്യം തന്നെ ചെയ്യേണ്ടത് ഒരു വരവ് ചെലവ് പട്ടിക തയ്യാർ ആക്കുക. ചിലവാകുന്ന ഒരു രൂപയ്ക്കു പോലും കണക്കു എഴുതുക. ഓരോ ചെലവും ക്യാറ്റഗറൈസ് ചെയ്യുക.
ഉദാഹരണം :- വാടക, ലോൺ മുതലായവ ഫിക്സഡ് കോസ്ററ് ആണല്ലോ. പെട്രോൾ , വൈദ്യുതി തുടങ്ങിയവ വേരിയബിൾ കോസ്ററ് ആകുന്നു, അഥവാ ഉപയോഗത്തിന് ആനുപാതികം ആയി വർധിച്ചു വരുന്ന ചെലവുകൾ. ഇതു കൃത്യമായി എഴുതിയാൽ ഒരു നല്ല വിശകലനം സാധ്യമാണ്. ഫിക്സഡ് കോസ്‌റ്റസ് കുറക്കാൻ ഉള്ള വഴികൾ അത്ര എളുപ്പമല്ല. (കുറഞ്ഞ വാടകക്ക് വീട് മാറുക, പലിശ കുറഞ്ഞ ലോൺ നോക്കി കൺവെർട് ചെയ്യുക), എന്നാൽ വേരിയബിൾ കോസ്‌റ്റസ് ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം.
ഇതിൽ തന്നെ അത്യാവിശ്യം, ആവിശ്യം, അനാവിശ്യം എന്നിങ്ങനെ തരം തിരിക്കാം. ഗ്രോസറീസ് മേടിക്കുന്നതു അത്യാവശ്യം, കേടു വന്നു കിടക്കുന്ന കാർ/സ്കൂട്ടർ നന്നാക്കുന്നതു ആവശ്യവും, ഇടക്ക് ഇടക്ക് ഉള്ള ഹോട്ടൽ ഭക്ഷണം അനാവശ്യം അങ്ങനെ വേർതിരിച്ചു നോക്കുക. വളരെ എളുപ്പത്തിൽ നമ്മുടെ പൈസ എവിടെ എങ്ങോട്ടു പോകുന്നു എന്ന് കണ്ടു പിടിക്കാം.
കുറച്ചു കൂടെ വിശകലനം വേണമെങ്കിൽ വരവിന്റെ ശതമാനം ആയി ചെലവുകളേ കൺവെർട് ചെയ്തു നോക്കാം. ഇതൊക്കെ വളരെ നിസ്സാരമായി തള്ളിക്കളയാതെ നമ്മുടെ വരവുചെലവുകൾ കൃത്യമായി വിലയിരുത്താൻ സഹായിക്കുന്ന ആപ്പുകളിൽ രേഖപ്പെടുത്തുക. ഇങ്ങനെ കുറച്ചു മാസങ്ങൾ ചെയ്താൽ മന്ത്‌ലി അനാലിസിസ് ചെയ്യാം. വളരെ നല്ലൊരു തിരിച്ചറിവ് ആണ് ഇതു തരുക.
സാമ്പത്തിക അച്ചടക്കത്തിന്റെ പ്രഥമ ആവിശ്യകത തന്നെ ഇത്തരം സ്റ്റേറ്റ്മെന്റ്സ് ആണ്. ഒരിക്കൽ ചെയ്തു തുടങ്ങിയാൽ വളരെ താല്പര്യം തോന്നുന്ന ഒരു ശീലം. തീർച്ചയായും എല്ലാവരും വളർത്തി എടുക്കേണ്ടത് തന്നെ ആണ്.
ഇതിനായി ഉപകരിക്കുന്ന ചില പ്രധാന ആപ്പുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു. ഇതിനായി മലയാളി തന്നെ തയ്യാറാക്കിയ ഒരു നല്ല ആപ്പ്. Moneylsh എന്നാണ് അതിന്റെ പേര്.
മണി മാനേജ്മെന്റ്നായി പ്രത്യേകം തയ്യാറാക്കിയ ആപ്പ് വേറെയുമുണ്ട്. അതിൽ പെട്ട ഒരു ആപ്പ് ആണ് Money Manager. 10 മില്യണിലധികം ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഉപയോഗിച്ചവർക്കെല്ലാം നല്ല അഭിപ്രായമാണ്.
Money Manager
📌Applying double entry bookkeeping accounting system
📌 Budget and expense management function
📌 Credit / Debit Card management function
📌 Passcode
📌 Transfer, direct debit and recurrence function
📌 Instant statistics
📌 Bookmark function
📌 Backup / Restore
You can make and view backup files in Excel file and backup/restore is possible.
📌 Other functions
– Change of starting date
– Calculator function (Amount > upper right button)
– Sub Category ON-OFF function
ആൻഡ്രോയ്ഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക