റേഷൻ കാർഡ് എന്നത് സർക്കാർ നൽകുന്ന ഒരു രേഖയാണ്. ഇത് ഉപയോഗിച്ച് നമുക്ക് നിശ്ചിത അളവിൽ അരി, ഗോതമ്പ് തുടങ്ങിയ അവശ്യ ഭക്ഷണ സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് അല്ലെങ്കിൽ സൗജന്യമായി വാങ്ങാം. ഈ സംവിധാനത്തെയാണ് റേഷനിങ് എന്ന് പറയുന്നത്.
എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2017 ജൂൺ ഒന്നോടെ സംസ്ഥാന സർക്കാർ റേഷൻ കാർഡ് നാലു തരമായി തിരിച്ചിരുന്നു.
📌 മഞ്ഞ കാർഡ് – സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന്.
📌 പിങ്ക് കാർഡ്- മുൻഗണനാവിഭാഗത്തിന്.
📌 നീല കാർഡ്- സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്.
📌 വെളുത്ത കാർഡ് – സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന്.
ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എൽ , ബി.പി.എൽ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും,കൂടാതെ സംസ്ഥാന സർക്കാർ കൂടുതൽ രണ്ടു വിഭാഗങ്ങളെ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.
എങ്ങനെ അറിയാം എനിക്ക് എത്ര റേഷൻ കിട്ടും എന്ന്?
നിങ്ങൾക്ക് ഏത് വിഭാഗത്തിൽ പെടുന്നു എന്നതിനനുസരിച്ച് നിങ്ങൾക്ക് ലഭിക്കുന്ന റേഷന്റെ അളവ് വ്യത്യാസപ്പെടും. ഓരോ മാസവും ലഭിക്കുന്ന റേഷന്റെ കൃത്യമായ അളവ് അറിയാൻ നിങ്ങൾക്ക് സർക്കാരിന്റെ വെബ്സൈറ്റിൽ പരിശോധിക്കാം. വാർത്തയിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഈ വിവരം എളുപ്പത്തിൽ കണ്ടെത്താം.
എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക